ക​ട​കം​പ​ള്ളി സ്വ​പ്ന​യു​ടെ വീ​ട്ടി​ൽ പലതവണ പോ​യി​ട്ടു​ണ്ടെ​ന്ന് സ​ന്ദീ​പ് വാ​ര്യ​ർ
Wednesday, September 23, 2020 2:30 PM IST
തിരുവനന്തപുരം: ദേ​വ​സ്വം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നെ​തി​രെ ആ​രോ​പ​ണ​വു​മാ​യി ബി​ജെ​പി വ​ക്താ​വ് സ​ന്ദീ​പ് വാ​ര്യ​ർ. സ്വ​പ്ന​യു​ടെ വീ​ട്ടി​ൽ ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ പ​ല​ത​വ​ണ പോ​യി​ട്ടു​ണ്ടെ​ന്ന് സ​ന്ദീ​പ് വാ​ര്യ​ർ ആ​രോ​പി​ച്ചു.

സ്വ​പ്ന സു​രേ​ഷി​ൽ നി​ന്നും പി​ടി​ച്ചെ​ടു​ത്ത ഹാ​ർ​ഡ് ഡി​സ്കി​ൽ ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍റെ പേ​രു​ണ്ട്. സ്വ​പ്ന​യു​ടെ വീ​ട്ടി​ൽ പോ​യി​ട്ടി​ല്ലെ​ങ്കി​ൽ നി​ഷേ​ധി​ക്ക​ട്ടെ. സ്വ​പ്ന സു​രേ​ഷും ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും സ​ന്ദീ​പ് വാ​ര്യ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ളു​ടെ ഫ്ളാ​റ്റി​ൽ ഫ​ർ​ണി​ച്ച​റു​ക​ൾ സം​ഭാ​വ​ന ചെ​യ്ത​ത് സ്വ​പ്ന​യാ​ണെ​ന്നും സ​ന്ദീ​പ് വാ​ര്യ​ർ ആ​രോ​പി​ച്ചു. ഇ​ക്കാ​ര്യ​ത്തെ​ക്കു​റി​ച്ച് മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​ത​വ​രു​ത്ത​ണ​മെ​ന്നും സ​ന്ദീ​പ് വാ​ര്യ​ർ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.