പ്രോ​ഗ്രാം കോ​ഡ് ലം​ഘി​ച്ചു; സു​ദ​ർ​ശ​ൻ ടി​വി​ക്കെ​തി​രേ കേ​ന്ദ്രം സു​പ്രീം കോ​ട​തി​യി​ൽ
Wednesday, September 23, 2020 5:21 PM IST
ന്യൂ​ഡ​ൽ​ഹി: പ്രോ​ഗ്രാം കോ​ഡ് ലം​ഘി​ച്ചെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി സു​ദ​ർ​ശ​ൻ ടി​വി​ക്കെ​തി​രേ കേ​ന്ദ്ര സ​ർ​ക്കാ​ർ സു​പ്രീം കോ​ട​തി​യി​ൽ. സുദർശൻ ടി​വി​യി​ൽ സം​പ്രേ​ഷ​ണം ചെ​യ്ത യു​പി​എ​സ്‌​സി ജി​ഹാ​ദ് എ​ന്ന പ​രി​പാ​ടി പ്ര​ഥ​മ​ദൃ​ഷ്‌​ട്യാ ച​ട്ട​ങ്ങ​ൾ ലം​ഘി​ച്ച​താ​യി കേ​ന്ദ്രം സുപ്രീം കോ​ട​തി​യി​ൽ വ്യ​ക്ത​മാ​ക്കി.

ഈ ​മാ​സം 28ന് ​മു​ൻ​പാ​യി സു​ദ​ർ​ശ​ൻ ടി​വി വി​ദ​ശീ​ക​ര​ണം ന​ൽ​ക​ണ​മെ​ന്ന് സു​പ്രീം കോ​ട​തി നി​ർ​ദേ​ശി​ച്ചു. പ​രി​പാ​ടി​യി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന കാ​ര്യ​ങ്ങ​ൾ ഒ​രു സ​മു​ദാ​യ​ത്തി​നെ​തി​രെ പ്ര​കോ​പ​ന​പ​ര​മാ​യ പ​രാ​മ​ർ​ശ​ങ്ങ​ളു​ള്ള​തെ​ന്നു വി​ല​യി​രു​ത്തി കോ​ട​തി സം​പ്രേ​ഷ​ണം നേ​ര​ത്തേ ത​ട​ഞ്ഞി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.