പ​രി​ശോ​ധ​ന അ​മ്പ​തി​നാ​യി​രം ക​ട​ന്നു, രോ​ഗി​ക​ൾ അ​യ്യാ​യി​ര​വും; ഇ​ന്ന് 5376 പേ​ർ​ക്ക് കോ​വി​ഡ്
Wednesday, September 23, 2020 8:02 PM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ കോ​വി​ഡ് വ്യാ​പ​നം ആ​ശ​ങ്ക​വി​ത​ച്ച് അ​തി​തീ​വ്ര​മാ​യി. സം​സ്ഥാ​ന​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ഇ​ന്ന് ആ​ദ്യ​മാ​യി അ​യ്യാ​യി​രം ക​ട​ന്നു. ഇ​ന്ന് 5376 പേ​ർ​ക്ക് ആ​ണ് കോ​വി​ഡ് ബാ​ധി​ച്ച​ത്.

പ​രി​ശോ​ധ​ന വ​ർ​ധി​പ്പി​ച്ച​തോ​ടെ​യാ​ണ് രോ​ഗി​ക​ളു​ടെ എ​ണ്ണ​വും വ​ർ​ധി​ച്ച​ത്. ഇ​ന്ന് സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യി അ​മ്പ​തി​നാ​യി​ര​ത്തി​ൽ അ​ധി​കം സാ​മ്പി​ളു​ക​ൾ പ​രി​ശോ​ധി​ച്ചു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 51200 സാ​മ്പി​ളു​ക​ൾ പ​രി​ശോ​ധി​ച്ചു.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 64 പേ​ര്‍ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും 140 പേ​ര്‍ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും വ​ന്ന​താ​ണ്. 5064 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ഇ​തി​ൽ 640 പേ​രു​ടെ രോ​ഗ ഉ​റ​വി​ട​വും വ്യ​ക്ത​മാ​യി​ട്ടി​ല്ല.

ഇ​ന്ന് 20 മ​ര​ണ​ങ്ങ​ളും റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​തോ​ടെ ആ​കെ മ​ര​ണം 592 ആ​യി. കോ​വി​ഡ് ബാ​ധി​ച്ച് സം​സ്ഥാ​ന​ത്ത് 42786 പേ​ർ ചി​കി​ത്സ​യി​ലു​ണ്ട്. 2591 പേ​ർ രോ​ഗ വി​മു​ക്ത​രാ​യി. 1,04,682 പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്നും മു​ക്തി നേ​ടി.

രോ​ഗം ബാ​ധി​ച്ച​വ​രി​ൽ 99 പേ​ർ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രാ​ണ്. തി​രു​വ​ന​ന്ത​പു​രം 25, ക​ണ്ണൂ​ര്‍ 19, എ​റ​ണാ​കു​ളം 17, മ​ല​പ്പു​റം 15, തൃ​ശൂ​ര്‍ 12, കൊ​ല്ലം, കാ​സ​ര്‍​ഗോ​ഡ് 3 വീ​തം, ആ​ല​പ്പു​ഴ 2, പ​ത്ത​നം​തി​ട്ട, പാ​ല​ക്കാ​ട്, വ​യ​നാ​ട് 1 വീ​തം ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് ഇ​ന്ന് രോ​ഗം ബാ​ധി​ച്ച​ത്. എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ ഒ​ൻ‌​പ​ത് ഐ​എ​ന്‍​എ​ച്ച്എ​സ് ജീ​വ​ന​ക്കാ​ര്‍​ക്കും രോ​ഗം ബാ​ധി​ച്ചു.

പോ​സി​റ്റീ​വ് കേ​സു​ക​ൾ ജി​ല്ല തി​രി​ച്ച്

തി​രു​വ​ന​ന്ത​പു​രം 852, എ​റ​ണാ​കു​ളം 624, മ​ല​പ്പു​റം 512, കോ​ഴി​ക്കോ​ട് 504, കൊ​ല്ലം 503, ആ​ല​പ്പു​ഴ 501, തൃ​ശൂ​ര്‍ 478, ക​ണ്ണൂ​ര്‍ 365, പാ​ല​ക്കാ​ട് 278, കോ​ട്ട​യം 262, പ​ത്ത​നം​തി​ട്ട 223, കാ​സ​ര്‍​ഗോ​ഡ് 136, ഇ​ടു​ക്കി 79, വ​യ​നാ​ട് 59

സ​മ്പ​ര്‍​ക്ക രോ​ഗി​ക​ൾ ജി​ല്ല തി​രി​ച്ച്

തി​രു​വ​ന​ന്ത​പു​രം 822, എ​റ​ണാ​കു​ളം 587, കൊ​ല്ലം, കോ​ഴി​ക്കോ​ട് 495 വീ​തം, മ​ല​പ്പു​റം 485, തൃ​ശൂ​ര്‍ 465, ആ​ല​പ്പു​ഴ 450, ക​ണ്ണൂ​ര്‍ 323, പാ​ല​ക്കാ​ട് 271, കോ​ട്ട​യം 256, പ​ത്ത​നം​തി​ട്ട 174, കാ​സ​ര്‍​ഗോ​ഡ് 125, ഇ​ടു​ക്കി 61, വ​യ​നാ​ട് 55
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.