ഐ​എ​സ്എ​ലി​നും കോ​വി​ഡ് ഭീ​ഷ​ണി; ആ​റ് താ​ര​ങ്ങ​ൾ പോസിറ്റീവ്
Wednesday, September 23, 2020 10:27 PM IST
പ​നാ​ജി: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗ് (ഐ​എ​സ്എ​ൽ) ഫു​ട്ബോ​ളി​ന് ആ​ര​വം ഉ​യ​രാ​നി​രി​ക്കേ കോ​വി​ഡ് ഭീ​ഷ​ണി. ഗോ​വ​യി​ൽ ടീ​മു​ക​ൾ ബ​യോ സെ​ക്യൂ​ർ ബ​ബി​ളി​ൽ ക​ട​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി ന​ട​ത്തി​യ കോ​വി​ഡ് പ​രി​ശോ​ധ​ന​യി​ൽ ആ​റ് താ​ര​ങ്ങ​ൾക്ക് കോവിഡ് സ്ഥിരീകരിച്ചു.

നി​ല​വി​ലെ ചാ​ന്പ്യന്മാരാ​യ എ​ടി​കെ മോ​ഹ​ൻ ബ​ഗാ​ൻ, എ​ഫ്സി ഗോ​വ, ഹൈ​ദ​രാ​ബാ​ദ് എ​ഫ്സി എ​ന്നീ ടീ​മു​ക​ളു​ടെ ക​ളി​ക്കാ​ർക്കാണ് രോഗം സ്ഥിരീകരിച്ചത്. ര​ണ്ട് ക​ളി​ക്കാ​ർ കോ​വി​ഡ് അ​തി​ജീ​വി​ച്ചെ​ന്നും ബാ​ക്കി നാ​ലു​പേ​രും അ​വ​ര​വ​രു​ടെ വീ​ടു​ക​ളി​ൽ ഐ​സൊ​ലേ​ഷ​നി​ലാ​ണെ​ന്നും ക്ല​ബ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

അ​തേ​സ​മ​യം, കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ്, ബം​ഗ​ളൂ​രു എ​ഫ്സി ടീ​മു​ക​ളി​ൽ ന​ട​ന്ന ആ​ദ്യ പ​രി​ശോ​ധ​ന​യി​ൽ ആ​ർ​ക്കും കോ​വി​ഡ് റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. ബ്ലാ​സ്റ്റേ​ഴ്സ് താ​ര​ങ്ങ​ൾ പ്രീ ​സീ​സ​ണി​നാ​യി ഗോ​വ​യി​ലേ​ക്ക് ബ​സി​ൽ ആ​ണ് യാ​ത്ര ചെ​യ്യു​ക. മ​റ്റ് ടീ​മു​ക​ൾ വി​മാ​ന​ത്തി​ലാ​യി​രി​ക്കും ഗോ​വ​യി​ലെ​ത്തു​ക.

ബ​സി​ലും വി​മാ​ന​ത്തി​ലും എ​ത്തു​ന്ന ടീ​മു​ക​ൾ​ക്ക് വ്യ​ത്യ​സ്ത ഐ​സൊ​ലേ​ഷ​ൻ നി​ബ​ന്ധ​ന​യാ​ണ്. ജം​ഷ​ഡ്പു​ർ എ​ഫ്സി, ചെ​ന്നൈ​യി​ൻ എ​ഫ്സി, ഒ​ഡീ​ഷ എ​ഫ്സി, മും​ബൈ സി​റ്റി, നോ​ർ​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡ് എ​ന്നീ ടീ​മു​ക​ൾ കോ​വി​ഡ് പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.