രാ​ജ്യ​ത്തെ കോ​വി​ഡ് വൈ​റ​സ്‌ ബാ​ധി​ത​ര്‍ 57 ല​ക്ഷം ക​ട​ന്നു; മ​ര​ണം 91,149 ആ​യി
Thursday, September 24, 2020 9:40 AM IST
ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ​യി​ല്‍ കോ​വി​ഡ് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 57 ല​ക്ഷം ക​ട​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ 86,508 പേ​ര്‍​ക്ക് കൂ​ടി രോ​ഗം ബാ​ധി​ച്ച​താ​യി ക​ണ്ടെ​ത്തി. 1,129 പേ​ര്‍ മ​രി​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ ആ​കെ മ​ര​ണം 91,149 ആ​യി.

5,732,519 പേ​ര്‍​ക്കാ​ണ് രാ​ജ്യ​ത്ത് ഇ​തു​വ​രെ കോ​വി​ഡ് ബാ​ധി​ച്ച​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്. 9,66,382 പേ​രാ​ണ് നി​ല​വി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​ത്. 46,74,988 പേ​ര്‍ കോ​വി​ഡി​ല്‍ നി​ന്ന് മു​ക്ത​രാ​യി.

ബു​ധ​നാ​ഴ്ച വ​രെ രാ​ജ്യ​ത്ത് 6,74,36,031 സാ​മ്പി​ളു​ക​ളാ​ണ് കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്കാ​യി ശേ​ഖ​രി​ച്ച​ത്. 11,56,569 സാ​മ്പി​ളു​ക​ള്‍ ബു​ധ​നാ​ഴ്ച മാ​ത്രം ശേ​ഖ​രി​ച്ചു​വെ​ന്നും ഐ​സി​എം​ആ​ര്‍ അ​റി​യി​ച്ചു.

മ​ഹാ​രാ​ഷ്ട്ര, ക​ര്‍​ണാ​ട​ക, ആ​ന്ധ്ര​പ്ര​ദേ​ശ്, ഉ​ത്ത​ര്‍​പ്ര​ദേ​ശ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.