കാ​പ്പാ നി​യ​മം ലം​ഘി​ച്ച യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്തു
Thursday, September 24, 2020 10:14 AM IST
കൊച്ചി: എ​റ​ണാ​കു​ള​ത്ത് കാ​പ്പാ നി​യ​മം ലം​ഘി​ച്ച കു​റ്റ​ത്തി​ന് യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്തു. പ​ള്ളി​പ്പു​റം ചെ​റാ​യി കേ​ള​ന്ത​റ വീ​ട്ടി​ല്‍ ആ​ഷി​ഖ് ബാ​ബു​വി​നെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

മു​ന​മ്പം പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ ക​ഴി​ഞ്ഞ ര​ണ്ടു​വ​ര്‍​ഷ​ത്തി​നി​ടെ കൊ​ല​പാ​ത​ക ശ്ര​മം, അ​ന്യാ​യ​മാ​യി സം​ഘം ചേ​ര​ല്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ ന​ട​ത്തി​യ ഇ​യാ​ളെ എ​സ്പി​യു​ടെ റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ മാ​ര്‍​ച്ച് 20 മു​ത​ല്‍ ഒ​രു വ​ര്‍​ഷ​ത്തേ​ക്ക് നാ​ടു ക​ട​ത്തി​യി​രു​ന്നു.

എ​ന്നാ​ല്‍ ഉ​ത്ത​ര​വ് ലം​ഘി​ച്ച് സെ​പ്റ്റം​ബ​ര്‍ 20ന് ​മു​ന​മ്പം പോ​ലീ​സ് സ്​റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ പ്ര​വേ​ശി​ച്ച ഇ​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.