പാ​ള​യം മാ​ര്‍​ക്ക​റ്റ് അ​ട​ച്ചു; അ​തീ​വ ജാ​ഗ്ര​ത​യി​ല്‍ കോ​ഴി​ക്കോ​ട്
Thursday, September 24, 2020 11:13 AM IST
കോ​ഴി​ക്കോ​ട്: മ​ല​ബാ​റി​ലെ പ്ര​ധാ​ന പ​ച്ച​ക്ക​റി മൊ​ത്ത വി​ത​ര​ണ കേ​ന്ദ്ര​മാ​യ പാ​ള​യം പ​ച്ച​ക്ക​റി മാ​ര്‍​ക്ക​റ്റി​ല്‍ കോ​വി​ഡ് വ്യാ​പ​നം അ​തി​തീ​വ്രം. ക​ച്ച​വ​ട​ക്കാ​രും തൊ​ഴി​ലാ​ളി​ക​ളും ഉ​ള്‍​പ്പെ​ടെ 233 പേ​ര്‍​ക്കാ​ണ് ബു​ധ​നാ​ഴ്ച കോ​വി​ഡ് പോ​സി​റ്റീ​വാ​യ​ത്. ഇ​തേ തു​ട​ര്‍​ന്ന് മാ​ര്‍​ക്ക​റ്റ് അ​ട​ച്ചി​രി​ക്കു​ക​യാ​ണ്.

ജി​ല്ല​യി​ല്‍ ആ​ദ്യ​മാ​യാ​ണ് ഒ​രു മാ​ര്‍​ക്ക​റ്റി​ല്‍ ഇ​ത്ര​യും പേ​ര്‍​ക്ക് രോ​ഗ​ബാ​ധ​സ്ഥി​രീ​ക​രി​ക്കു​ന്ന​തെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു. നേ​ര​ത്തെ 137 പേ​ര്‍​ക്ക് കോ​വി​ഡ് പോ​സി​റ്റീ​വാ​യ​തി​നെ തു​ട​ര്‍​ന്ന് കോ​ഴി​ക്കോ​ട് സെ​ന്‍​ട്ര​ല്‍ മാ​ര്‍​ക്ക​റ്റും അ​ട​ച്ചി​രി​ക്കു​ക​യാ​ണ്.

പാ​ള​യ​ത്തെ രോ​ഗ​വ്യാ​പ​ന സാ​ഹ​ച​ര്യ​ത്തി​ല്‍ അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലാ​യി കൂ​ടു​ത​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തും. ക​ഴി​ഞ്ഞ ദി​വ​സം പാ​ള​യ​ത്തെ ആ​റ് പേ​ര്‍​ക്ക് കോ​വി​ഡ് പോ​സി​റ്റീ​വാ​യി​രു​ന്നു. തു​ട​ര്‍​ന്ന് അ​ഞ്ച് ക​ട​ക​ള്‍ അ​ട​ച്ചു പൂ​ട്ടി.

ബു​ധ​നാ​ഴ്ച 760 പേ​ര്‍​ക്ക് ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു. ഈ ​പ​രി​ശോ​ധ​ന​യി​ലാ​ണ് 233 പേ​ര്‍​ക്ക് പോ​സി​റ്റീ​വാ​യ​ത്. നി​ല​വി​ല്‍ പോ​സി​റ്റീ​വാ​യ​വ​രു​ടെ സ​മ്പ​ര്‍​ക്ക​പ്പ​ട്ടി​ക നാ​ലി​യ​ര​ത്തോ​ള​മു​ണ്ടെ​ന്നാ​ണ് വി​വ​രം. എ​ന്നാ​ല്‍ ഇ​ത് 5000 ക​ട​ന്നേ​ക്കും.

പാ​ള​യം മാ​ര്‍​ക്ക​റ്റി​ല്‍ എ​ത്തു​ന്ന​വ​രു​ടെ എ​ണ്ണം സം​ബ​ന്ധി​ച്ച് വ്യ​ക്ത​മാ​യ വി​വ​ര​മി​ല്ല. ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നും മ​റ്റു ജി​ല്ല​ക​ളി​ല്‍ നി​ന്നും വ​രെ പാ​ള​യ​ത്ത് സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങാ​നാ​യി എ​ത്തു​ന്ന​വ​രു​ണ്ട്.

ഇ​വ​രു​ടെ വ്യ​ക്ത​മാ​യ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കു​ക​യെ​ന്ന​ത് സ​ങ്കീ​ര്‍​ണ​മാ​ണ്. ചെ​റു​തും വ​ലു​തു​മാ​യി ഇ​പ്പോ​ള്‍ 160 ഓ​ളം പ​ച്ച​ക്ക​റി-​പ​ഴം വി​ല്‍​പ്പ​ന ന​ട​ത്തു​ന്ന ക​ട​ക​ളാ​ണ് പാ​ള​യ​ത്തു​ള്ള​ത്. ഇ​തി​ന് പു​റ​മേ ഉ​ന്തു​വ​ണ്ടി ക​ച്ച​വ​ട​ക്കാ​രു​മു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.