അ​ന​ന്ത്നാ​ഗി​ൽ ഏ​റ്റു​മു​ട്ട​ൽ; ര​ണ്ടു ല​ഷ്‌​ക​ര്‍ ഭീ​ക​ര​രെ സേ​ന വ​ധി​ച്ചു
Friday, September 25, 2020 11:15 AM IST
ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ അനന്ത്നാഗ് ജില്ലയിൽ ഏറ്റുമുട്ടലിൽ സുരക്ഷാ സേന രണ്ട് ലഷ്‌കര്‍ ഭീകരരെ വധിച്ചു. അനന്ത്‌നാഗ് ജില്ലയില്‍ സിര്‍ഹാമയിലാണ് ഏറ്റുമുട്ടൽ നടന്നത്.

വ്യാഴാഴ്ച രാത്രി തുടങ്ങിയ ഏറ്റുമുട്ടൽ തുടരുകയാണ്. ഭീകരരും സേനയും തമ്മിൽ ശക്തമായ വെടിവയ്പ് നടന്നതായാണ് റിപ്പോർട്ട്. ഒളിവില്‍ കഴിയുന്ന മറ്റ് ഭീകരര്‍ക്കായുളള തെരച്ചില്‍ തുടരുകയാണെന്ന് കാഷ്മീർ സോൺ പോലീസ് അറിയിച്ചു.

സംഭവസ്ഥലത്ത് നിന്ന് ആയുധങ്ങളും വെടിമരുന്നുകളും കണ്ടെടുത്തു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.