"ആ ​അ​സാ​ന്നി​ധ്യം രാ​ജ്യം തി​രി​ച്ച​റി​യു​ന്നു'; മ​ൻ​മോ​ഹ​ൻ സിം​ഗി​ന് പി​റ​ന്നാ​ൾ ആ​ശം​സ​യു​മാ​യി രാ​ഹു​ൽ
Saturday, September 26, 2020 11:10 AM IST
ന്യൂ​ഡ​ൽ​ഹി: മു​ന്‍​പ്ര​ധാ​ന​മ​ന്ത്രി മ​ന്‍​മോ​ഹ​ന്‍ സിം​ഗി​ന് പി​റ​ന്നാ​ളാ​ശംസ​ക​ള്‍ നേ​ർ​ന്ന് രാ​ഹു​ൽ ഗാ​ന്ധി. അ​ദ്ദേ​ഹ​ത്തെ​പ്പോ​ലെ രാ​ജ്യ​ത്ത് ക​ഴി​വു​റ്റ ഒ​രു പ്ര​ധാ​ന​മ​ന്ത്രി​യു​ടെ കു​റ​വ് അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ടെ​ന്ന് രാ​ഹു​ൽ ട്വി​റ്റ​റി​ൽ കു​റി​ച്ചു.

"മ​ന്‍​മോ​ഹ​ന്‍ സിം​ഗി​നെ​പ്പോ​ലെ ആ​ഴ​മു​ള്ള ഒ​രു പ്ര​ധാ​ന​മ​ന്ത്രി​യു​ടെ അ​ഭാ​വം ഇ​ന്ത്യ​യി​ല്‍ അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്. അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ത്യ​സ​ന്ധ​ത​യും അ​ര്‍​പ്പ​ണ​ബോ​ധ​വും, എ​ല്ലാ​വ​ര്‍​ക്കും പ്ര​ചോ​ദ​ന​മാ​ണ്' രാ​ഹു​ല്‍ വ്യ​ക്ത​മാ​ക്കി.

മ​ൻ​മോ​ഹ​ൻ സിം​ഗി​ന്‍റെ 88-ാം ജ​ന്മ​ദി​ന​മാ​ണ് ഇ​ന്ന്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ട്വി​റ്റ​റി​ലൂ​ടെ അ​ദ്ദേ​ഹ​ത്തി​ന് ആ​ശം​സ​ക​ൾ നേ​ർ​ന്നു. മ​ൻ​മോ​ഹ​ൻ സിം​ഗി​ന് ദീ​ർ​ഘ​വും ആ​രോ​ഗ്യ​ക​ര​വു​മാ​യ ജീ​വി​തം നേ​രു​ന്നു​വെ​ന്നാ​ണ് മോ​ദി ട്വീ​റ്റ് ചെ​യ്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.