സ്വ​ര്‍​ണ​വി​ല കു​റ​ഞ്ഞു
Saturday, September 26, 2020 1:33 PM IST
കൊ​ച്ചി: ഒ​രു ദി​വ​സ​ത്തെ നേ​രി​യ വ​ര്‍​ധ​ന​യ്ക്ക് ശേ​ഷം സ്വ​ര്‍​ണ വി​ല കു​റ​ഞ്ഞു. ഗ്രാ​മി​ന് 15 രൂ​പ​യും പ​വ​ന് 120 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 4,600 രൂ​പ​യും പ​വ​ന് 36,800 രൂ​പ​യു​മാ​യി.

വ്യാ​ഴാ​ഴ്ച പ​വ​ന്‍റെ വി​ല ഒ​ന്ന​ര​മാ​സ​ത്തെ താ​ഴ്ന്ന നി​ല​വാ​ര​മാ​യ 36,720 രൂ​പ​യി​ലേ​ക്ക് ഇ​ടി​ഞ്ഞി​രു​ന്നു. വെ​ള്ളി​യാ​ഴ്ച പ​വ​നു 200 രൂ​പ കൂ​ടി 36,920 രൂ​പ​യു​മാ​യി.

അന്താരാഷ്‌ട്ര വി​പ​ണി​യി​ല്‍ സ്‌​പോ​ട്ട് ഗോ​ള്‍​ഡ് വി​ല ഔ​ണ്‍​സി​ന് 1,861.33 ഡോ​ള​ര്‍ നി​ല​വാ​ര​ത്തി​ലാ​ണ് വ്യാ​പാ​രം ന​ട​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.