പോ​പ്പു​ല​ർ ഫി​നാ​ൻ​സ് ത​ട്ടി​പ്പ്: പ്ര​തി​ക​ളു​ടെ സ്വ​ത്തു​ക്ക​ൾ ക​ണ്ടു​കെ​ട്ടും
Saturday, September 26, 2020 1:20 PM IST
പ​ത്ത​നം​തി​ട്ട: പോ​പ്പു​ല​ര്‍ ഫി​നാ​ന്‍​സ് ത​ട്ടി​പ്പ് കേ​സി​ലെ പ്ര​തി​ക​ളു​ടെ സ്വ​ത്തു​ക്ക​ൾ ക​ണ്ടു​കെ​ട്ടാ​ൻ സ​ർ​ക്കാ​ർ നീ​ക്കം. കേ​സി​ല്‍ അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണെ​ങ്കി​ലും നി​ക്ഷേ​പ​ക​രു​ടെ ന​ഷ്ടം നി​ക​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന്‍റെ നീ​ക്കം.

സ്വ​ത്തു​വ​ക​ക​ള്‍ ലേ​ലം ചെ​യ്‌​തോ വി​ല്‍​പ​ന ന​ട​ത്തി​യോ പ​ണം ക​ണ്ടെ​ത്തു​ക​യും അ​തു നി​ക്ഷേ​പ​ക​ര്‍​ക്ക് ന​ൽ​കു​ക​യും ചെ​യ്യും. അ​ഭ്യ​ന്ത​ര അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി ടി.​കെ.​ജോ​സി​ന്‍റെ റി​പ്പോ​ര്‍​ട്ടി​ലാ​ണ് സ​ര്‍​ക്കാ​ര്‍ ഈ ​ന​ട​പ​ടി സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

പ്ര​തി​ക​ള്‍ വി​ല്‍​പ​ന ന​ട​ത്തി​യ സ്വ​ത്തു​ക്ക​ൾ ക​ണ്ടു​കെ​ട്ടാ​നും അ​ധി​കാ​ര​മു​ണ്ടാ​വും. സാ​മ്പ​ത്തി​ക ത​ട്ടി​പ്പു​ക​ള്‍ ത​ട​യാ​നാ​യി കൊ​ണ്ടു വ​ന്ന കേ​ന്ദ്ര നി​യ​മ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി. സ​ഞ്ജ​യ് കൗ​ള്‍ ഐ​എ​എ​സി​നെ ഇ​തി​ന്‍റെ അ​ധി​കാ​രി​യാ​യി ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.