ക​ക്കി-​ആ​ന​ത്തോ​ട് ഡാ​മി​ന്‍റെ ര​ണ്ടു ഷ​ട്ട​റു​ക​ള്‍ തു​റ​ന്നു; ജാഗ്രതാ നിർദേശം
Saturday, September 26, 2020 1:54 PM IST
പ​ത്ത​നം​തി​ട്ട: കാ​ക്കി-​ആ​ന​ത്തോ​ട് ഡാ​മി​ന്‍റെ ര​ണ്ടു ഘ​ട്ട​റു​ക​ൾ ശ​നി​യാ​ഴ്ച രാ​വി​ലെ പ​ത്തി​ന് തു​റ​ന്നു. ഡാ​മി​ന്‍റെ ര​ണ്ടു ഷ​ട്ട​റു​ക​ള്‍ 25 സെ​ന്‍റീ​മീ​റ്റ​ര്‍ വീ​ത​മാ​ണ് ഉ​യ​ര്‍​ത്തി​യ​ത്. പ​ര​മാ​വ​ധി 25 ക്യു​മെ​ക്സ് എ​ന്ന തോ​തി​ലാ​ണ് അ​ധി​ക​ജ​ലം പ​മ്പാ ന​ദി​യി​ലേ​ക്ക് ഒ​ഴു​ക്കി വി​ടു​ന്ന​ത്.

പ​മ്പ ന​ദി​യി​ല്‍ 10 സെ​ന്‍റീ​മീ​റ്റ​ര്‍ വ​രെ ജ​ല​നി​ര​പ്പ് ഉ​യ​രാം. പ​മ്പാ ന​ദി​യു​ടെ തീ​ര​ത്ത് താ​മ​സി​ക്കു​ന്ന​വ​രും പൊ​തു​ജ​ന​ങ്ങ​ളും സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്ത​ണം. ന​ദി​യി​ല്‍ ഇ​റ​ങ്ങു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ പി.​ബി.​നൂ​ഹ് അ​റി​യി​ച്ചു.

ക​ക്കി-​ആ​ന​ത്തോ​ട് റി​സ​ര്‍​വോ​യ​റി​ന്‍റെ പ​ര​മാ​വ​ധി ജ​ല​സം​ഭ​ര​ണ​ശേ​ഷി 981.46 മീ​റ്റ​റാ​ണ്. അ​നു​വ​ദ​നീ​യ​മാ​യ പ​ര​മാ​വ​ധി ജ​ല​സം​ഭ​ര​ണ​ശേ​ഷി 976.1 മീ​റ്റ​റാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.