യൂ ​ട്യൂ​ബി​ലൂ​ടെ അ​ശ്ലീ​ല അ​ധി​ക്ഷേ​പം; യൂ​ട്യൂ​ബ​റു​ടെ ത​ല​യി​ൽ ക​രി ഓ​യി​ലൊ​ഴി​ച്ച് സ്ത്രീ​ക​ൾ
Sunday, September 27, 2020 9:17 AM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലെ ഫെ​മി​നി​സ്റ്റു​ക​ളെ അ​ധി​ക്ഷേ​പി​ക്കു​ന്ന ത​ര​ത്തി​ൽ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ചെ​ന്നാ​രോ​പി​ച്ച് സി​നി​മ പ്ര​വ​ർ​ത്ത​ക​നാ​യ ഡോ. ​വി​ജ​യ് പി. ​നാ​യ​രെ കൈ​യേ​റ്റം ചെ​യ്തും ത​ല​യി​ൽ ക​രി​ഓ​യി​ൽ ഒ​ഴി​ച്ചും പ്ര​തി​ഷേ​ധം.

ഡ​ബ്ബിം​ഗ് ആ​ർ​ട്ടി​സ്റ്റ് ഭാ​ഗ്യ​ല​ക്ഷ്മി, ആ​ക്ടി​വി​സ്റ്റു​ക​ളാ​യ ദി​യ സ​ന, ശ്രീ​ല​ക്ഷ്മി അ​റ​യ്ക്ക​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് വെ​ള്ളാ​യ​ണി സ്വ​ദേ​ശി ഡോ. ​വി​ജ​യ് പി. ​നാ​യ​രെ കൈ​യേ​റ്റം ചെ​യ്ത​ത്. കൈ​യേ​റ്റം ചെ​യ്യു​ന്ന​തി​ന്‍റെ​യും ക​രി​ഓ​യി​ൽ ഒ​ഴി​ക്കു​ന്ന​തി​ന്‍റെ​യും ദൃ​ശ്യ​ങ്ങ​ൾ ഇ​വ​ർ ത​ന്നെ സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തു.

ഇ​നി ഒ​രു സ്ത്രീ​ക്കെ​തി​രേ​യും ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ പ​റ​യ​രു​തെ​ന്ന് പ​റ​ഞ്ഞാ​യി​രു​ന്നു സ്ത്രീ​ക​ളു​ടെ പ്ര​തി​ഷേ​ധം. ഗാ​ന്ധാ​രി​യ​മ്മ​ൻ കോ​വി​ലി​നു സ​മീ​പ​മു​ള്ള ഇ​യാ​ളു​ടെ മു​റി​യി​ലെ​ത്തി​യ മൂ​വ​രും വി​ജ​യ് പി. ​നാ​യ​രെ കൊ​ണ്ട് മാ​പ്പ് പ​റ​യി​ക്കു​ന്ന​ത് സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ഇ​വ​ർ ത​ന്നെ ലൈ​വാ​യി പു​റ​ത്തു​വി​ടു​ക​യാ​യി​രു​ന്നു. പ്ര​തി​ഷേ​ധ​ത്തി​നു ശേ​ഷം ഇ​യാ​ളു​ടെ ലാ​പ്ടോ​പും മൊ​ബൈ​ൽ ഫോ​ണും സ്ത്രീ​ക​ൾ പി​ടി​ച്ചെ​ടു​ക്ക​യും പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഏ​ൽ​പ്പി​ക്കു​ക​യും ചെ​യ്തു.

അ​തേ​സ​മ​യം, ത​നി​ക്ക് തെ​റ്റു​പ​റ്റി​യ​താ​യും സ്ത്രീ​ക​ളെ അ​പ​മാ​നി​ച്ച​തി​ൽ മാ​പ്പ് പ​റ​ഞ്ഞെ​ന്നും ആ​ക്ര​മ​ണ​ത്തി​ൽ പ​രാ​തി​യി​ല്ലെ​ന്നു​മാ​ണ് വി​ജ​യ് പി. ​നാ​യ​ർ മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ച​ത്. അ​ധി​ക്ഷേ​പ​ത്തി​ൽ മ​നം മ​ടു​ത്തി​ട്ടാ​ണ് ക​ടു​ത്ത പ്ര​തി​ഷേ​ധ​ത്തി​ന് മു​തി​ർ​ന്ന​തെ​ന്ന് ഭാ​ഗ്യ​ല​ക്ഷ്മി പ​റ​ഞ്ഞു. വി​ഷ​യം ചൂ​ണ്ടി​ക്കാ​ട്ടി പ​രാ​തി​പ്പെ​ട്ടി​ട്ടും പോ​ലീ​സ് ന​ട​പ​ടി​യെ​ടു​ത്തി​ല്ലെ​ന്നും ഇ​വ​ർ ആ​രോ​പി​ക്കു​ന്നു.

വി​ജ​യ് പി. ​നാ​യ​ർ നി​ര​ന്ത​ര​മാ​യി യൂ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്കു​ന്നെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി വ​നി​താ ക​മ്മീ​ഷ​ൻ, സൈ​ബ​ർ സെ​ൽ, വ​നി​താ ശി​ശു​ക്ഷേ​മ വ​കു​പ്പ്, ജെ​ൻ​ഡ​ർ അ​ഡ്വൈ​സ​ർ എ​ന്നി​വ​ർ​ക്ക് നേ​ര​ത്തെ പ​രാ​തി ന​ൽ​കി​യി​രു​ന്ന​താ​യി ശ്രീ​ല​ക്ഷ്മി അ​റ​യ്ക്ക​ൽ പ​റ​ഞ്ഞു. അ​തേ​സ​മ​യം, വീ​ഡി​യോ​യി​ലൂ​ടെ അ​ശ്ലീ​ല പ​രാ​മ​ർ​ശം ന​ട​ത്തി​യ​തി​നെ​തി​രേ സ്ത്രീ​ക​ളു​ടെ പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. സം​ഭ​വ​ത്തെ കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും സ​ത്രീ​ക​ൾ മ​ർ​ദി​ച്ച​തി​ന് വി​ജ​യ് പി. ​നാ​യ​ർ ഇ​തു​വ​രെ പ​രാ​തി​യൊ​ന്നും ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.