വ്യാ​ജ കോ​വി​ഡ് വാ​ക്സി​ൻ നി​ർ​മ്മാ​ണം: ഒ​ഡീ​ഷ​യി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ
Sunday, September 27, 2020 2:50 AM IST
ഭു​വ​നേ​ശ്വ​ർ: വ്യാ​ജ കോ​വി​ഡ് വാ​ക്സി​ൻ നി​ർ​മ്മി​ച്ചു​വെ​ന്ന കേ​സി​ൽ ഒ​ഡീ​ഷ​യി​ലെ ബാ​ർ​ഗ​ഢ് ജി​ല്ല​യി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ലാ​യി. ഒ​ൻ​പ​താം ക്ലാ​സ് വ​രെ​മാ​ത്രം പ​ഠി​ച്ചി​ട്ടു​ള്ള പ്ര​ഹ്ലാ​ദ് ബി​സി (32) എ​ന്ന​യാ​ളാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

വ്യാ​ജ വാ​ക്സി​ൻ നി​ർ​മാ​ണ​കേ​ന്ദ്രം റെ​യ്ഡു​ചെ​യ്ത പോ​ലീ​സ് കോ​വി​ഡ് വാ​ക്സി​നെ​ന്ന ലേ​ബ​ൽ ഒ​ട്ടി​ച്ച നി​ര​വ​ധി കു​പ്പി​ക​ൾ പി​ടി​ച്ചെ​ടു​ത്തു​വെ​ന്ന് വാ​ർ​ത്താ ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ടു ചെ​യ്തു. രാ​സ​വ​സ്തു​ക്ക​ളും ഉ​പ​ക​ര​ണ​ങ്ങ​ളും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.