സി.​എ​ഫ്. തോ​മ​സ് എം​എ​ൽ​എ അ​ന്ത​രി​ച്ചു
Sunday, September 27, 2020 12:33 PM IST
തി​രു​വ​ല്ല: കേ​ര​ള കോ​ൺ​ഗ്ര​സ് -എം ​മു​തി​ർ​ന്ന നേ​താ​വും ച​ങ്ങ​നാ​ശേ​രി എം​എ​ൽ​എ​യു​മാ​യ സി.​എ​ഫ്. തോ​മ​സ്(81)​അ​ന്ത​രി​ച്ചു. തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. ഏ​റെ നാ​ളാ​യി അ​ർ​ബു​ദ​ബാ​ധി​ത​നാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. കേ​ര​ള കോ​ൺ​ഗ്ര​സ് -എം ​ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​നു​മാ​യി​രു​ന്നു അ​ദ്ദേ​ഹം.

കേ​ര​ളാ കോ​ൺ​ഗ്ര​സ് സ്ഥാ​പ​ക നേ​താ​ക്ക​ളി​ൽ ഒ​രാളായിരുന്നു സി.​എ​ഫ് തോ​മ​സ്. അ​ധ്യാ​പ​ന ജോ​ലി ഉ​പേ​ക്ഷി​ച്ചാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് അ​ദ്ദേ​ഹം എ​ത്തി​യ​ത്. കെ​എ​സ്‌​യു​വി​ലൂ​ടെ​യാ​ണ് രാ​ഷ്ട്രീ​യ പ്ര​വേ​ശ​നം. 1980 മു​ത​ൽ തു​ട​ർ​ച്ച​യാ​യി ഒ​മ്പ​തു ത​വ​ണ ച​ങ്ങ​നാ​ശേ​രി​യി​ൽ​നി​ന്ന് നി​യ​മ​സ​ഭ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

2001-2006ൽ ​യു​ഡി​എ​ഫ് മ​ന്ത്രി​സ​ഭ​യി​ൽ ഗ്രാ​മ​വി​ക​സ​ന വ​കു​പ്പ് മ​ന്ത്രി​യു​മാ​യി​ട്ടു​ണ്ട്. കെ.​എം. മാ​ണി​യു​മാ​യി ഏ​റ്റ​വും ഏ​ടു​പ്പം പു​ല​ർ​ത്തി​യി​രു​ന്ന നേ​താ​വാ​ണ് സി.​എ​ഫ്. തോ​മ​സ്. മാ​ണി​ക്കൊ​പ്പം പ്ര​തി​സ​ന്ധി​ക​ളി​ൽ ഒ​ന്നി​ച്ചു നി​ന്നു. മാ​ണി​യു​ടെ മ​ര​ണ​ശേ​ഷം പി.​ജെ. ജോ​സ​ഫി​നൊ​പ്പ​മാ​ണ് അ​ദ്ദേ​ഹം നി​ല​യു​റ​പ്പി​ച്ച​ത്.

സു​താ​ര്യ​വും സം​ശു​ദ്ധ​വു​മാ​യ രാ​ഷ്ട്രീ​യ​ത്തി​ന്‍റെ വ​ക്താ​വാ​യ അ​ദ്ദേ​ഹം അ​റി​യി​പ്പെ​ടു​ന്ന​ത്. പി.​ടി. ചാ​ക്കോ​യി​ൽ അ​കൃ​ഷ്ട​നാ​യി 1956ൽ ​ആ​ണ് കോ​ൺ​ഗ്ര​സ് അം​ഗ​ത്വം സ്വീ​ക​രി​ച്ച​ത്. പി​ന്നീ​ട് വി​മോ​ച​ന​സ​മ​ര​ത്തി​ലും പ​ങ്കെ​ടു​ത്തു. 1964ൽ ​കേ​ര​ളാ കോ​ൺ​ഗ്ര​സ് രൂ​പീ​ക​രി​ച്ച​പ്പോ​ൾ അ​ദ്ദേ​ഹം പാ​ർ​ട്ടി​യി​ലേ​ക്ക് എ​ത്തി.

ച​ങ്ങ​നാ​ശേ​രി ചെ​ന്നി​ക്ക​ര സി.​ടി. ഫ്രാ​ൻ​സി​സി​ന്‍റെ​യും അ​ന്ന​മ്മ​യു​ടെ​യും മ​ക​നാ​യി 1939 ജൂ​ലൈ 30-നാ​യി​രു​ന്നു ജ​ന​നം. എ​സ്ബി കോ​ള​ജി​ൽ നി​ന്ന് ബി​രു​ദ​വും എ​ൻ​എ​സ്എ​സ് ട്രെ​യി​നിം​ഗ് കോ​ള​ജി​ൽ നി​ന്ന് ബി​എ​ഡും നേ​ടി. 1962-ൽ ​ച​മ്പ​ക്കു​ളം സെ​ന്‍റ് മേ​രീ​സ് സ്കൂ​ളി​ലും തു​ട​ർ​ന്ന് ച​ങ്ങ​നാ​ശേ​രി എ​സ്ബി സ്കൂ​ളി​ലും അ​ധ്യാ​പ​ക​നാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.