ക​ർ​ഷ​ക​ർ​ക്കൊ​പ്പം; എ​ൻ​ഡി​എ വി​ട്ട അ​കാ​ലി​ദ​ളി​നെ പ്ര​ശം​സി​ച്ച് ശ​ര​ത് പ​വാ​ർ
Sunday, September 27, 2020 7:42 PM IST
ന്യൂ​ഡ​ൽ​ഹി: വി​വാ​ദ കാ​ർ​ഷി​ക ബി​ല്ലു​ക​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് എ​ൻ​ഡി​എ വി​ട്ട ശി​രോ​മ​ണി അ​കാ​ലി​ദ​ളി​നെ പ്ര​ശം​സി​ച്ച് എ​ൻ​സി​പി നേ​താ​വ് ശ​ര​ത് പ​വാ​ർ. ക​ർ​ഷ​ക​ർ​ക്കൊ​പ്പം ഉ​റ​ച്ചു​നി​ന്ന​തി​ന് ന​ന്ദി അ​റി​യി​ക്കു​ന്ന​താ​യി പ​വാ​ർ പ​റ​ഞ്ഞു. ട്വി​റ്റ​റി​ലൂ​ടെ​യാ​യി​രു​ന്നു പ​വാ​റി​ന്‍റെ പ്ര​ശം​സ.

നേ​ര​ത്തെ അ​കാ​ലി​ദ​ളി​ന്‍റെ തീ​രു​മാ​ന​ത്തെ പി​ന്തു​ണ​ച്ച് തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് എം​പി ഡെ​റ​ക് ഒ​ബ്രെ​യി​നും രം​ഗ​ത്തെ​ത്തി​യി​രു​ന്നു. അ​കാ​ലി​ദ​ളി​ന്‍റെ നി​ല​പാ​ടി​നെ തൃ​ണ​മൂ​ൽ പി​ന്തു​ണ​യ്ക്കു​ന്ന​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു. കാ​ർ​ഷി​ക ബി​ല്ലു​ക​ൾ​ക്കെ​തി​രെ പാ​ർ​ല​മെ​ന്‍റി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച ഒ​ബ്രെ​യി​നെ സ​ഭ​യി​ൽ​നി​ന്നും സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു. ഒ​ബ്രെ​യി​ന്‍റെ പി​ന്തു​ണ​യ്ക്ക് അ​കാ​ലി​ദ​ൾ അ​ധ്യ​ക്ഷ​ൻ സു​ഖ്ബീ​ർ സിം​ഗ് ബാ​ദ​ൽ ന​ന്ദി അ​റി​യി​ക്കു​ക​യും ചെ​യ്തു.

ക​ഴി​ഞ്ഞ ദി​വ​സം അ​കാ​ലി​ദ​ൾ അ​ധ്യ​ക്ഷ​ൻ സു​ഖ്ബീ​ർ സിം​ഗ് ബാ​ദ​ലാ​ണ് ബി​ജെ​പി കൂ​ട്ടു​കെ​ട്ട് ഉ​പേ​ക്ഷി​ക്കാ​നു​ള്ള തീ​രു​മാ​നം പ്ര​ഖ്യാ​പി​ച്ച​ത്. ബി​ജെ​പി​യു​ടെ ഏ ​റ്റ​വും പ​ഴ​ക്ക​മു​ള്ള സ​ഖ്യ​ക​ക്ഷി​യാ​ണ് അ​കാ​ലി​ദ​ൾ.

അ​കാ​ലി​ദ​ൾ പ്ര​തി​നി​ധി​യാ​യ ഹ​ർ സി​മ്ര​ത് കൗ​ർ ബാ​ദ​ൽ കാ​ർ​ഷി​ക ബി​ല്ലി​ൽ പ്ര​തി​ഷേ​ധി​ച്ച് ഒ​രാ​ഴ്ച മു​ന്പ് കേ​ന്ദ്ര മ​ന്ത്രി​സ​ഭ​യി​ൽ നി​ന്നു രാ​ജി​വ​ച്ചി​രു​ന്നു. അ ​കാ​ലി​ദ​ൽ എ​ൻ​ഡി​എ വി​ട്ട​ത് കേ​ന്ദ്ര മ​ന്ത്രി​സ​ഭ​യു​ടെ ഭാ​വി​യെ ത​ത്കാ​ലം ബാ​ധി​ക്കി​ല്ലെ​ങ്കി​ലും ബി​ജെ​പി​ക്ക് ഇ​തു രാ​ഷ്‌​ട്രീ​യ​മാ​യി തി​രി​ച്ച​ടി​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.