സ്ത്രീ​ക​ളെ സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ൽ അ​ധി​ക്ഷേ​പി​ച്ച സം​ഭ​വം: ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മ​ന്ത്രി ശൈ​ല​ജ
Sunday, September 27, 2020 8:44 PM IST
തി​രു​വ​ന​ന്ത​പു​രം: സ്ത്രീ​ക​ളെ അ​ധി​ക്ഷേ​പി​ച്ച് യൂ​ട്യൂ​ബി​ൽ വീ​ഡി​യോ പോ​സ്റ്റ് ചെ​യ്ത സം​ഭ​വ​ത്തി​ൽ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മ​ന്ത്രി കെ.​കെ ശൈ​ല​ജ. സ്ത്രീ​ക​ൾ​ക്കെ​തി​രാ​യി ന​ട​ക്കു​ന്ന ഒ​രു ത​ര​ത്തി​ലു​ള്ള അ​ക്ര​മ​വും സ​ർ​ക്കാ​ർ പ്രോ​ത്സാ​ഹി​പ്പി​ക്കി​ല്ല.

ഇ​ത്ത​ര​ത്തി​ൽ സ്ത്രീ​ക​ളെ അ​പ​മാ​നി​ക്കു​ന്ന ത​ര​ത്തി​ൽ പോ​സ്റ്റി​ടു​ന്ന​വ​രെ ഒ​രു ത​ര​ത്തി​ലും പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ പാ​ടി​ല്ല. അ​വ​രു​ടെ യൂ​ട്യൂ​ബ് ചാ​ന​ൽ സ​ബ്സ്ക്രൈ​ബ് ചെ​യ്യു​ക​യോ വീ​ഡി​യോ ഷെ​യ​ർ ചെ​യ്യു​ക​യോ ചെ​യ്യ​രു​ത്. ന​മ്മു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ പ​റ്റി ആ​രെ​ങ്കി​ലും പ​റ​ഞ്ഞാ​ലു​ണ്ടാ​കു​ന്ന അ​തേ വേ​ദ​ന​യോ​ടെ എ​ല്ലാ​വ​രും ഇ​തി​നെ കാ​ണ​ണം.

ഇ​ത്ത​ര​ത്തി​ൽ സ്തീ​ക​ളെ അ​പ​മാ​നി​ച്ച് പ​ണം ക​ണ്ടെ​ത്താ​ൻ ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ളെ സ​ർ​ക്കാ​ർ ഒ​രു ത​ര​ത്തി​ലും അ​നു​വ​ദി​ക്കി​ല്ല. ഇ​ത്ത​ര​ക്കാ​ർ​ക്കെ​തി​രേ പൊ​തു​സ​മൂ​ഹ​മാ​കെ മു​ന്നോ​ട്ടു വ​ര​ണ​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.