മാ​യാ​ങ്ക് അ​ഗ​ർ​വാ​ളി​ന് സെ​ഞ്ചു​റി; രാ​ജ​സ്ഥാ​ന് 224 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം
Sunday, September 27, 2020 9:24 PM IST
ഷാ​ര്‍​ജ: ഐ​പി​എ​ല്ലി​ൽ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​നെ​തി​രെ കിം​ഗ്സ് ഇ​ല​വ​ൻ പ​ഞ്ചാ​ബി​ന് കൂ​റ്റ​ൻ സ്കോ​ർ. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നി​റ​ങ്ങി​യ പ​ഞ്ചാ​ബ് നി​ശ്ചി​ത 20 ഓ​വ​റി​ൽ ര​ണ്ടു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 223 റ​ൺ​സെ​ടു​ത്തു. സെ​ഞ്ചു​റി നേ​ടി​യ മാ​യാ​ങ്ക് അ​ഗ​ർ​വാ​ളി​ന്‍റെ​യും അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ ക്യാ​പ്റ്റ​ൻ കെ.​എ​ൽ. രാ​ഹു​ലി​ന്‍റെ​യും മി​ക​വി​ലാ​ണ് പ​ഞ്ചാ​ബ് കൂ​റ്റ​ൻ സ്കോ​ർ നേ​ടി​യ​ത്.

ഓ​പ്പ​ണിം​ഗ് വി​ക്ക​റ്റി​ൽ മ​യാ​ങ്കും രാ​ഹു​ലും 183 റ​ൺ​സാ​ണ് കൂ​ട്ടി​ച്ചേ​ർ​ത്ത​ത്. 45 പ​ന്തി​ല്‍ നി​ന്നാ​ണ് മാ​യ​ങ്ക് സെ​ഞ്ചു​റി നേ​ടി​യ​ത്. 50 പ​ന്തി​ൽ ഏ​ഴ് സി​ക്സു​ക​ളും 10 ഫോ​റും സ​ഹി​തം 106 റ​ൺ​സെ​ടു​ത്ത മ​യാ​ങ്കി​നെ ടോം ​ക​റ​ൻ പു​റ​ത്താ​ക്കി. 54 പ​ന്തി​ൽ 69 റ​ൺ​സെ​ടു​ത്ത രാ​ഹു​ലി​നെ അ​ങ്കി​ത് രാ​ജ്പൂ​തും പു​റ​ത്താ​ക്കി. ഗ്ലെ​ൻ മാ​ക്സ്വെ​ല്ലും(13) നി​ക്കോ​ളാ​സ് പൂ​ര​നും(​എ​ട്ട് പ​ന്തി​ൽ 25) എ​ന്നി​വ​ർ പു​റ​ത്താ​കാ​തെ നി​ന്നു.

രാ​ജ​സ്ഥാ​ന് വേ​ണ്ടി രാ​ജ്പൂ​തും ടോം ​ക​റ​നും ഓ​രോ വി​ക്ക​റ്റ് വീ​തം നേ​ടി. രാ​ജ്പു​ത് ഒ​ഴി​കെ​യു​ള്ള എ​ല്ലാ ബൗ​ള​ർ​മാ​രും പ​ത്തി​ല​ധി​കം ഇ​ക്ക​ണോ​മി റേ​റ്റി​ലാ​ണ് റ​ൺ​സ് വ​ഴ​ങ്ങി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.