കെ​പി​സി​സി പ്ര​ചാ​ര​ണ സ​മി​തി അ​ധ്യ​ക്ഷ​സ്ഥാ​നം ഒ​ഴി​ഞ്ഞ് കെ. ​മു​ര​ളീ​ധ​ര​ൻ
Sunday, September 27, 2020 10:06 PM IST
തി​രു​വ​ന​ന്ത​പു​രം: കെ​പി​സി​സി പ്ര​ചാ​ര​ണ സ​മി​തി അ​ധ്യ​ക്ഷ സ്ഥാ​നം ഒ​ഴി​ഞ്ഞ് കെ.​മു​ര​ളീ​ധ​ര​ൻ. സ്ഥാ​നം രാ​ജി​വ​ച്ചു​കൊ​ണ്ടു​ള്ള ക​ത്ത് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​ക്കു കൈ​മാ​റി​യ​താ​യി മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു. സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ​യാ​ണ് രാ​ജി​ക്ക​ത്ത് ന​ൽ​കി​യ കാ​ര്യം അ​ദ്ദേ​ഹം അ​റി​യി​ച്ച​ത്.

കെ​പി​സി​സി അ​ധ്യ​ക്ഷ​നെ അ​റി​യി​ക്കാ​തെ നേ​രി​ട്ടാ​ണ് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​യ്ക്കു ക​ത്തു ന​ൽ​കി​യ​ത്. ദൗ​ത്യ​ങ്ങ​ൾ ഉ​ത്ത​ര​വാ​ദി​ത്ത​ത്തോ​ടെ ചെ​യ്തു​വെ​ന്ന് ഉ​റ​പ്പു​ണ്ട്. ഒ​രാ​ൾ​ക്ക് ഒ​രു പ​ദ​വി ച​ട്ടം അ​നു​സ​രി​ച്ചാ​ണ് പ്ര​ചാ​ര​ണ വി​ഭാ​ഗം അ​ധ്യ​ക്ഷ സ്ഥാ​നം രാ​ജി​വ​യ്ക്കു​ന്ന​തെ​ന്നും രാ​ജി​ക്ക​ത്തി​ൽ പ​റ​യു​ന്നു.

സം​സ്ഥാ​ന നേ​തൃ​ത്വ​ത്തോ​ടു​ള്ള അ​തൃ​പ്തി​യാ​ണ് സ്ഥാ​ന​മൊ​ഴി​ഞ്ഞ​തി​നു പി​ന്നി​ലെ​ന്നാ​ണ് സൂ​ച​ന. സം​സ്ഥാ​ന നേ​തൃ​ത്വം ഏ​ക​പ​ക്ഷീ​യ​മാ​യി കാ​ര്യ​ങ്ങ​ൾ തീ​രു​മാ​നി​ക്കു​ന്നൂ​വെ​ന്ന ആ​ക്ഷേ​പ​വും കെ.​മ​രു​ളീ​ധ​ര​നു​ണ്ടാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.