സ്ത്രീ​ക​ളെ അ​പ​മാ​നി​ച്ച സം​ഭ​വം; നി​യ​മം പ​ര്യാ​പ്ത​മ​ല്ലെ​ങ്കി​ൽ നി​യ​മ നി​ർ​മാ​ണം ആ​ലോ​ചി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി
Sunday, September 27, 2020 11:24 PM IST
തി​രു​വ​ന​ന്ത​പു​രം: സ​ഭ്യ​ത​യു​ടെ പ​രി​ധി വി​ട്ട് സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ച സം​ഭ​വം അ​തീ​വ ഗൗ​ര​വ​ത്തോ​ടെ​യാ​ണ് കാ​ണു​ന്ന​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ക​ർ​ക്ക​ശ​മാ​യ നി​യ​മ ന​ട​പ​ടി കൈ​ക്കൊ​ള്ളും. നി​ല​വി​ലു​ള്ള നി​യ​മം അ​തി​ന് പ​ര്യാ​പ്ത​മ​ല്ല എ​ങ്കി​ൽ ത​ക്ക​താ​യ നി​യ​മ നി​ർ​മാ​ണം ആ​ലോ​ചി​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

ഫേ​സ്ബു​ക്ക് കു​റി​പ്പി​ലാ​ണ് മു​ഖ്യ​മ​ന്ത്രി ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. സ​ഭ്യ​ത​യു​ടെ യും ​മ​ര്യാ​ദ​യു​ടെ​യും മാ​ന​വി​ക​ത​യു​ടെ ത​ന്നെ​യും പ​രി​ധി വി​ട്ട് സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ങ്ങ​ൾ അ​തീ​വ ഗൗ​ര​വ​ത്തോ​ടെ​യാ​ണ് കാ​ണു​ന്ന​ത്. നി​ല​വി​ൽ ഉ​യ​ർ​ന്ന പ​രാ​തി​യി​ൽ സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണ​ത്തി​നും ന​ട​പ​ടി​ക്കും നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

ഇ​ത്ത​രം സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ നി​യ​മം കൈ​യി​ലെ​ടു​ക്കാ​തി​രി​ക്കാ​ൻ എ​ല്ലാ​വ​രും ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും അ​ഭ്യ​ർ​ഥി​ക്കു​ന്നു. അ​വ​ഹേ​ളി​ക്ക​പ്പെ​ട്ട വ​നി​ത​ക​ൾ​ക്കൊ​പ്പ​മാ​ണ് ഈ ​നാ​ടി​ന്‍റെ വി​കാ​രം. ഇ​ര​ക​ൾ​ക്ക് നീ​തി ല​ഭി​ക്കാ​നും മ​നോ​രോ​ഗം പോ​ലെ സ്ത്രീ​ക​ൾ​ക്കെ​തി​രെ ഹീ​ന​മാ​യ അ​ധി​ക്ഷേ​പം ചൊ​രി​ഞ്ഞ​തി​ന് അ​ർ​ഹി​ക്കു​ന്ന ശി​ക്ഷ വാ​ങ്ങി​ക്കൊ​ടു​ക്കാ​നും സ​ർ​ക്കാ​ർ ഇ​ട​പെ​ടും- മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.