മാ​പ്പ് മ​തി​യാ​കി​ല്ല: പൗ​ര​നെ കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ദ​ക്ഷി​ണ കൊ​റി​യ
Monday, September 28, 2020 12:54 AM IST
സി​യൂ​ൾ: അ​തി​ർ​ത്തി ക​ട​ന്നെ​ന്ന് ആ​രോ​പി​ച്ച് ത​ങ്ങ​ളു​ടെ പൗ​ര​നെ ഉ​ത്ത​ര കൊ​റി​യ​ൻ സൈ​ന്യം കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ദ​ക്ഷി​ണ കൊ​റി​യ. സം​ഭ​വ​ത്തി​ൽ ഉ​ത്ത​ര കൊ​റി​യ​ൻ ഭ​ര​ണാ​ധി​പ​ൻ കിം ​ജോം​ഗ് ഉ​ൻ മാ​പ്പ് പ​റ​ഞ്ഞ​തി​നു പി​ന്നാ​ലെ​യാ​ണ് ദ​ക്ഷി​ണ കൊ​റി​യ ആ​വ​ശ്യം അ​റി​യി​ച്ച​ത്.

സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം വേ​ണം. സം​യു​ക്ത അ​ന്വേ​ഷ​ണം ആ​വ​ശ്യ​മെ​ങ്കി​ൽ സ​ഹ​ക​രി​ക്കു​മെ​ന്നും ദേ​ശീ​യ സു​ര​ക്ഷ കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​നു​ശേ​ഷം ദ​ക്ഷി​ണ കൊ​റി​യ അ​റി​യി​ച്ചു. ഉ​ത്ത​ര കൊ​റി​യ​ൻ അ​തി​ർ​ത്തി​യി​ൽ​നി​ന്ന് ആ​റ് മൈ​ൽ മാ​റി ക​ട​ലി​ൽ പ​ട്രോ​ളിം​ഗ് ന​ട​ത്തി​യി​രു​ന്ന ഫി​ഷ​റീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് ദ​ക്ഷി​ണ കൊ​റി​യ ആ​രോ​പി​ച്ച​ത്.

ഉ​ത്ത​ര കൊ​റി​യ​ൻ സൈ​ന്യം പി​ടി​ച്ചു​കൊ​ണ്ടു​പോ​യ ഇ​ദ്ദേ​ഹ​ത്തെ ചോ​ദ്യം ചെ​യ്യ​ലി​നു​ശേ​ഷം വെ​ടി​വെ​ച്ചു കൊ​ല​പ്പെ​ടു​ത്തി. പി​ന്നീ​ട് പെ​ട്രോ​ൾ ഒ​ഴി​ച്ച് ക​ത്തി​ച്ചു. മൃ​ത​ശ​രീ​രം ക​ത്തി​ക്കു​ന്പോ​ൾ ഉ​ത്ത​ര കൊ​റി​യ​ൻ സൈ​നി​ക​ർ ഗ്യാ​സ് മാ​സ്ക് ധ​രി​ച്ചി​രു​ന്നു. ത​ങ്ങ​ളു​ടെ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​മാ​ണ് ഇ​ക്കാ​ര്യം ക​ണ്ടെ​ത്തി​യ​ത്.

ഇ​ക്കാ​ര്യ​ത്തി​ൽ ഉ​ത്ത​ര കൊ​റി​യ വി​ശ​ദീ​ക​ര​ണം ന​ൽ​ക​ണ​മെ​ന്നും ദ​ക്ഷി​ണ കൊ​റി​യ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​നു​പി​ന്നാ​ലെ​യാ​ണ് സം​ഭ​വ​ത്തി​ൽ മാ​പ്പ് പ​റ​ഞ്ഞ് കിം ​ദ​ക്ഷി​ണ കൊ​റി​യ​യ്ക്ക് ക​ത്ത​യ​ച്ച​ത്. ദ​ക്ഷി​ണ കൊ​റി​യ​ൻ പ്ര​സി​ഡ​ന്‍റ് മൂ​ണ്‍ ജെ ​ഇ​ന്നി​ന​യ​ച്ച ക​ത്തി​ലാ​യി​രു​ന്നു കി​മ്മി​ന്‍റെ ഖേ​ദ​പ്ര​ക​ട​നം.

ഒ​രി​ക്ക​ലും സം​ഭ​വി​ക്കാ​ൻ പാ​ടി​ല്ലാ​ത്ത കാ​ര്യ​മാ​ണ് ത​ങ്ങ​ളു​ടെ സ​മു​ദ്രാ​തി​ർ​ത്തി​യി​ൽ ഉ​ണ്ടാ​യ​ത്. കോ​വി​ഡ് വ്യാ​പ​നം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ന​ട​പ​ടി​യി​ൽ ദ​ക്ഷി​ണ കൊ​റി​യ​ൻ പൗ​ര​ൻ കൊ​ല്ല​പ്പെ​ട്ട​തി​ൽ ഖേ​ദി​ക്കു​ന്ന​താ​യും കിം ​ക​ത്തി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.