അ​മി കോ​ണി ബാ​ര​റ്റി​ന്‍റെ നി​യ​മ​നം സ്ഥി​രീ​ക​രി​ക്ക​രു​തെ​ന്ന് ജോ ​ബൈ​ഡ​ൻ
Monday, September 28, 2020 5:33 AM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​ൻ സു​പ്രീം​കോ​ട​തി ജ​ഡ്ജി​യാ​യി പ്ര​സി​ഡ​ന്‍റ് ഡൊ​ണ​ൾ​ഡ് ട്രം​പ് നാ​മ​നി​ർ​ദ്ദേ​ശം ചെ​യ്ത അ​മി കോ​ണി ബാ​ര​റ്റി​ന്‍റെ നി​യ​മ​ന സ്ഥി​രീ​ക​ര​ണ ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​ക​രു​തെ​ന്ന് ഡെ​മോ​ക്രാ​റ്റി​ക് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി ജോ ​ബൈ​ഡ​ൻ അ​ഭ്യ​ർ​ഥി​ച്ചു.
സെ​ന​റ്റി​ലെ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രോ​ടാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട​ത്.

പ്ര​സി​ഡ​ന്‍റാ​ണെ​ന്നു ക​രു​തി ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ൽ നി​ന്നും ഒ​ഴി​ഞ്ഞു​മാ​റു​ന്ന​ത് അ​മേ​രി​ക്ക​ൻ ജ​ന​ത​യ്ക്ക് താ​ത്പ​ര്യ​മു​ണ്ടാ​കി​ല്ലെ​ന്നും ബൈ​ഡ​ൻ പ​റ​ഞ്ഞു. രാ​ജ്യ​ത്തി​ന്‍റെ പ്ര​സി​ഡ​ന്‍റ് ജ​ന​ങ്ങ​ൾ​ക്ക് വേ​ണ്ടി നി​ല​കൊ​ള്ള​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​യും വ​രെ ഇ​ത് സം​ബ​ന്ധി​ച്ച ന​ട​പ​ടി​ക​ളി​ൽ നി​ന്ന് വി​ട്ടു നി​ൽ​ക്ക​ണ​മെ​ന്നും ബൈ​ഡ​ൻ ആ​വ​ശ്യ​മു​ന്ന​യി​ച്ചു.

സു​പ്രീം​കോ​ട​തി ജ​ഡ്ജി​യാ​യി​രു​ന്ന റൂ​ത്ത് ഗി​ൻ​സ്ബെ​ർ​ഗ് അ​ന്ത​രി​ച്ച​തി​നെ​ത്തു​ട​ർ​ന്നു​ള്ള ഒ​ഴി​വി​ലേ​ക്കാ​ണ് ഷി​ക്കാ​ഗോ കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഏ​ഴാം അ​പ്പീ​ൽ സ​ർ​ക്യൂ​ട്ട് കോ​ട​തി​യി​ലെ ജ​ഡ്ജി അ​മി കോ​ണി ബാ​ര​റ്റി​നെ (48)നി​യ​മി​ക്കാ​ൻ പ്ര​സി​ഡ​ൻ​റ് ട്രം​പ് നാ​മ​നി​ർ​ദേ​ശം ചെ​യ്ത​ത്.

അ​ടി​യു​റ​ച്ച ക​ത്തോ​ലി​ക്കാ വി​ശ്വാ​സി​യാ​യ അ​മി സു​പ്രീം​കോ​ട​തി​ലെ​ത്തു​ന്ന​ത് ഗ​ർ​ഭ​ച്ഛി​ദ്ര നി​രോ​ധ​ന നീ​ക്ക​ങ്ങ​ൾ​ക്കു സ​ഹാ​യ​ക​മാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്ക​പ്പെ​ടു​ന്ന​ത്. ട്രം​പ് സു​പ്രീം​കോ​ട​തി​യി​ലേ​ക്കു നാ​മ​നി​ർ​ദേ​ശം ചെ​യ്യു​ന്ന മൂ​ന്നാ​മ​ത്തെ ജ​ഡ്ജി​യാ​ണ് അ​മി. 2

2 അം​ഗ സെ​ന​റ്റ് ജു​ഡീ​ഷ​റി ക​മ്മി​റ്റി​യും തു​ട​ർ​ന്ന് നൂ​റം​ഗ സെ​ന​റ്റും വോ​ട്ടെ​ടു​പ്പി​ലൂ​ടെ നാ​മ​നി​ർ​ദേ​ശം അം​ഗീ​ക​രി​ക്ക​ണം. ട്രം​പി​ൻ​റെ റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​ക്ക് സെ​ന​റ്റി​ൽ 53 അം​ഗ​ങ്ങ​ളു​ണ്ട്.​അ​മി നി​യ​മി​ക്ക​പ്പെ​ട്ടാ​ൽ, സു​പ്രീം​കോ​ട​തി​യി​ൽ യാ​ഥാ​സ്ഥി​തി​ക വി​ഭാ​ഗ​ത്തി​ന് മേ​ൽ​ക്കൈ കി​ട്ടും. ഒ​ന്പ​തു ജ​ഡ്ജി​മാ​രി​ൽ ആ​റു യാ​ഥാ​സ്ഥി​തി​ക​രും മൂ​ന്നു ലി​ബ​റ​ലു​ക​ളും എ​ന്ന നി​ല​യി​ലാ​കും.

ജ​ഡ്ജി​മാ​രു​ടെ നി​യ​മം ആ​ജീ​വ​നാ​ന്ത​പ​ദ​വി ആ​യ​തി​നാ​ൽ സു​പ്ര​ധാ​ന ന​യ​ങ്ങ​ളി​ൽ ദീ​ർ​ഘ​കാ​ലം ഒ​രു വി​ഭാ​ഗ​ത്തി​നു മേ​ൽ ക്കൈ ​ല​ഭി​ക്കു​ന്ന സ്ഥി​തി​യു​ണ്ടാ​കും.​ഇ​തെ​ല്ലാം ക​ണ​ക്കി​ലെ​ടു​ത്ത് ന​വം​ബ​ർ മൂ​ന്നി​ലെ പ്ര​സി​ഡ​ൻ​റ് തെ​ര​ഞ്ഞെ​ടു​പ്പി​നു ശേ​ഷ​മേ പു​തി​യ ജ​ഡ്ജി​യെ നി​യ​മി​ക്കാ​വൂ എ​ന്ന് പ്ര​തി​പ​ക്ഷ ഡെ​മോ​ക്രാ​റ്റു​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്.

മു​ൻ പ്ര​സി​ഡ​ൻ​റ് ബ​റാ​ക് ഒ​ബാ​മ സു​പ്രീം​കോ​ട​തി ജ​ഡ്ജി​യാ​യി നി​ർ​ദേ​ശം ചെ​യ്ത​യാ​ളു​ടെ നി​യ​മ​നം ന്ധ​തെ​ര​ഞ്ഞെ​ടു​പ്പു വ​ർ​ഷ​ത്തി ’ ൻ​റെ പേ​രി​ൽ റി​പ്പ​ബ്ലി​ക്ക·ാ​ർ ത​ട​ഞ്ഞി​ട്ടു​ള്ള​തും പ്ര​തി​പ​ക്ഷം ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.