ക​ഠി​നാ​ധ്വാ​നം തു​ണ​യാ​യെ​ന്ന് സ​ഞ്ജു സാം​സ​ണ്‍
Monday, September 28, 2020 6:34 AM IST
ഷാ​ർ​ജ: സീ​സ​ണി​ലെ ഐ​പി​എ​ൽ മ​ത്സ​ര​ങ്ങ​ളി​ൽ മി​ന്നും പ്ര​ക​ട​ന​ത്തോ​ടെ തു​ട​ങ്ങാ​നാ​യ​തി​ൽ സ​ന്തോ​ഷം പ്ര​ക​ടി​പ്പി​ച്ച് രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​ന്‍റെ മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ണ്‍. ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​മാ​യി ന​ന്നാ​യി ക​ളി​ക്കാ​ൻ സാ​ധി​ക്കു​ന്നു​ണ്ടെ​ന്നും മ​ത്സ​ര​ങ്ങ​ൾ വി​ജ​യി​ക്കാ​നാ​കു​ന്നു​ണ്ടെ​ന്നും സ​ഞ്ജു പ​റ​ഞ്ഞു.

പ​ത്തു​വ​ർ​ഷം കൂ​ടി ക്രി​ക്ക​റ്റ് ക​ള​ത്തി​ൽ ഉ​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും ആ ​സ​മ​യ​മ​ത്ര​യും ക്രി​ക്ക​റ്റി​നാ​യി പൂ​ർ​ണ​മാ​യി സ​മ​ർ​പ്പി​ക്കു​മെ​ന്നും സ​ഞ്ജു പ​റ​ഞ്ഞു. പ​ഞ്ചാ​ബി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ സ​ഞ്ജു​വി​ന്‍റെ ഇ​ന്നിം​ഗ്സാ​ണ് മ​ത്സ​ര​ത്തി​ന്‍റെ ഗ​തി നി​ർ​ണ​യി​ച്ച​ത്.

42 പ​ന്തി​ൽ ഏ​ഴ് സി​ക്സി​ന്‍റെ​യും നാ​ല് ഫോ​റി​ന്‍റെ​യും അ​ക​ന്പ​ടി​യോ​ടെ 85 റ​ണ്‍​സാ​ണ് സ​ഞ്ജു നേ​ടി​യ​ത്. ആ​ദ്യ​മ​ത്സ​ര​ത്തി​ലും ടീ​മി​ന്‍റെ വി​ജ​യ​ത്തി​ന് ചു​ക്കാ​ൻ പി​ടി​ച്ച​ത് സ​ഞ്ജു​വാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.