ലോ​ക​ത്തെ കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ 10 ല​ക്ഷ​വും പി​ന്നി​ട്ട് കു​തി​ക്കു​ന്നു
Monday, September 28, 2020 6:48 AM IST
വാ​ഷിം​ഗ്ട​ണ്‍: ഡി​സി ലോ​ക​ത്തെ കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ 10 ല​ക്ഷ​വും പി​ന്നി​ട്ട് കു​തി​ക്കു​ന്നു​വെ​ന്ന് റി​പ്പോ​ർ​ട്ട്. ആ​ഗോ​ള ത​ല​ത്തി​ൽ ഇ​തു​വ​രെ 1,002,158 പേ​രു​ടെ ജീ​വ​നാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് ന​ഷ്ട​പ്പെ​ട്ട​ത്. ജോ​ണ്‍​സ് ഹോ​പ്കി​ൻ​സ് സ​ർ​വ​ക​ലാ​ശാ​ല​യും വേ​ൾ​ഡോ മീ​റ്റ​റും പു​റ​ത്ത് വി​ടു​ന്ന ക​ണ​ക്കു​ക​ൾ പ്ര​കാ​ര​മാ​ണി​ത്.

ആ​ഗോ​ള ത​ല​ത്തി​ൽ ഇ​തു​വ​രെ 33,298,939 പേ​ർ​ക്കാ​ണ് കോ​വി​ഡ് ബാ​ധി​ച്ച​തെ​ന്നാ​ണ് വി​വ​രം. 24,630,967 പേ​ർ രോ​ഗ​മു​ക്തി നേ​ടു​ക​യും ചെ​യ്തു. അ​മേ​രി​ക്ക, ഇ​ന്ത്യ, ബ്ര​സീ​ൽ, റ​ഷ്യ, കൊ​ളം​ബി​യ, പെ​റു, സ്പെ​യി​ൻ, മെ​ക്സി​ക്കോ, അ​ർ​ജ​ന്‍റീ​ന, ദ​ക്ഷി​ണാ​ഫ്രി​ക്ക എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് കോ​വി​ഡ് ക​ണ​ക്കു​ക​ളി​ൽ ആ​ദ്യ പ​ത്തി​ലു​ള്ള​ത്.

അ​മേ​രി​ക്ക-7,321,343, ഇ​ന്ത്യ-6,073,348, ബ്ര​സീ​ൽ-4,732,309, റ​ഷ്യ-1,151,438, കൊ​ളം​ബി​യ-813,056, പെ​റു-805,302, സ്പെ​യി​ൻ-735,198, മെ​ക്സി​ക്കോ-730,317, അ​ർ​ജ​ന്‍റീ​ന-711,325, ദ​ക്ഷി​ണാ​ഫ്രി​ക്ക-670,766 എ​ന്നി​ങ്ങ​നെ​യാ​ണ് ആ​ദ്യ പ​ത്തി​ലു​ള്ള രാ​ജ്യ​ങ്ങ​ളി​ലെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം.

ഈ ​രാ​ജ്യ​ങ്ങ​ളി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം ഇ​നി പ​റ​യും വി​ധ​മാ​ണ്. അ​മേ​രി​ക്ക-209,453, ഇ​ന്ത്യ-95,574, ബ്ര​സീ​ൽ-141,776, റ​ഷ്യ-20,324, കൊ​ളം​ബി​യ-25,488, പെ​റു-32,262, സ്പെ​യി​ൻ-31,232, മെ​ക്സി​ക്കോ-76,430, അ​ർ​ജ​ന്‍റീ​ന-15,749, ദ​ക്ഷി​ണാ​ഫ്രി​ക്ക-16,398.

7,666,932 പേ​രാ​ണ് രോ​ഗം ബാ​ധി​ച്ച് ഇ​നി ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തി​ൽ 65,119 പേ​രു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണെ​ന്നും ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.