സ​ർ​ക്കാ​രി​നെ​തി​രാ​യ പ്ര​ത്യ​ക്ഷ സ​മ​രം യു​ഡി​എ​ഫ് നി​ർ​ത്തി​വ​ച്ചു
Monday, September 28, 2020 12:54 PM IST
തി​രു​വ​ന​ന്ത​പു​രം: വി​വി​ധ ആ​രോ​പ​ണ​ങ്ങ​ളി​ൽ സ​ർ​ക്കാ​രി​നെ​തി​രാ​യ പ്ര​ത്യ​ക്ഷ സ​മ​രം യു​ഡി​എ​ഫ് നി​ർ​ത്തി വ​ച്ചു. സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തീ​രു​മാ​ന​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല അ​റി​യി​ച്ചു.

ആ​ള്‍​ക്കൂ​ട്ട​ത്തെ സം​ഘ​ടി​പ്പി​ച്ചു​കൊ​ണ്ടു​ള്ള സ​മ​ര​ങ്ങ​ള്‍ നി​ര്‍​ത്തു​ക​യാ​ണ്. വി​ദ്യാ​ര്‍​ഥി, യു​വ​ജ​ന സം​ഘ​ട​ന​ക​ളും സ​മ​രം അ​വ​സാ​നി​പ്പി​ക്കും. അ​തേ​സ​മ​യം സ​ര്‍​ക്കാ​രി​നെ​തി​രെ മ​റ്റു മാ​ര്‍​ഗ​ങ്ങ​ളി​ലൂ​ടെ​യു​ള്ള പ്ര​തി​ഷേ​ധം തു​ട​രു​മെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

ലൈ​ഫ് മി​ഷ​ൻ അ​ഴി​മ​തി​യി​ലെ നി​ർ​ണാ​യ​ക ഫ​യ​ലു​ക​ൾ വി​ജി​ല​ൻ​സ് കൈ​ക്ക​ലാ​ക്കി​യ​താ​യും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. സി​ബി​ഐ വ​രു​ന്ന​തി​ന് മു​ൻ​പ് തി​ടു​ക്ക​ത്തി​ൽ വി​ജി​ല​ൻ​സ് എ​ത്തു​ക​യാ​യി​രു​ന്നു. വി​ജി​ല​ൻ​സി​ന്‍റെ നീ​ക്കം സം​ശ​യാ​സ്പ​ദ​മാ​ണെ​ന്നും ചെ​ന്നി​ത്ത​ല വ്യ​ക്ത​മാ​ക്കി.

സ്വ​ർ​ണ​ക്ക​ട​ത്തി​ൽ കേ​ന്ദ്ര അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ക​ത്തെ​ഴു​തി​യ​വ​ർ ത​ന്നെ​യാ​ണ് ഇ​പ്പോ​ൾ വി​മ​ർ​ശി​ക്കു​ന്ന​ത്. ല​ഹ​രി​മ​രു​ന്ന് കേ​സി​ൽ സ്വ​ന്തം മ​ക​നെ പ്ര​തി​യാ​ക്കു​മെ​ന്ന് ക​ണ്ടാ​ണ് പാ​ർ​ട്ടി സെ​ക്ര​ട്ട​റി കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളെ ചോ​ദ്യം ചെ​യ്യു​ന്ന​തെ​ന്നും ചെ​ന്നി​ത്ത​ല വിമർശിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.