കേ​ര​ള​ത്തി​ൽ കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ വ​ർ​ധി​ച്ചു; മ​ര​ണ​നി​ര​ക്ക് 0.4 ശ​ത​മാ​നം
Monday, September 28, 2020 6:27 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ വ​ർ​ധി​ക്കു​ന്നു​വെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. രോ​ഗ​ബാ​ധ വ​ർ​ധി​ച്ച​തി​നൊ​പ്പം മ​ര​ണ​നി​ര​ക്കും വ​ർ​ധി​ച്ചു. വ്യാ​പ​നം ത​ട​ഞ്ഞാ​ലേ മ​ര​ണം കു​റ​യ്ക്കാ​നാ​കു​വെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ശ​രാ​ശ​രി 20 ദി​വ​സ​ത്തി​നി​ടെ രോ​ഗി​ക​ളു​ടെ എ​ണ്ണം ഇ​ര​ട്ടി​ക്കു​ന്നു. ഇ​ന്ന് കോ​വി​ഡ് പ്ര​തി​രോ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്തു. വി​വി​ധ വ​കു​പ്പ് മേ​ധാ​വി​ക​ളും പോ​ലീ​സു​കാ​രും ജി​ല്ലാ ക​ള​ക്ട​ർ​മാ​രും എ​സ്പി​മാ​രും പ​ങ്കെ​ടു​ത്തു.

പ​ത്ത് ല​ക്ഷ​ത്തി​ൽ 5431എ​ന്ന നി​ല​യി​ലാ​ണ് ജ​ന​സം​ഖ്യ​യോ​ട് താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ രോ​ഗ​ബാ​ധ. 5482 ആ​ണ് ഇ​ന്ത്യ​ൻ ശ​രാ​ശ​രി. മ​ര​ണ​നി​ര​ക്ക് ദേ​ശീ​യ ശ​രാ​ശ​രി 1.6 ശ​ത​മാ​ന​മാ​ണ്. കേ​ര​ള​ത്തി​ലേ​ത് 0.4 ശ​ത​മാ​നം മാ​ത്ര​മാ​ണ്.

കോ​വി​ഡ് നേ​രി​ടാ​നാ​വ​ശ്യ​മാ​യ സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ ശ​ക്ത​മാ​ക്കും. വ​ലി​യ തോ​തി​ലു​ള്ള വ​ർ​ധ​ന​വാ​ണ് ഉ​ണ്ടാ​വു​ന്ന​ത്. വ്യാ​പ​നം ത​ട​യു​ന്ന​താ​ണ് പ്ര​ധാ​നം. വ്യാ​പ​ന സാ​ധ്യ​ത കു​റ​യ്ക്കാ​നു​ള്ള ഇ​ട​പെ​ട​ൽ നേ​ര​ത്തെ തീ​രു​മാ​നി​ച്ച​താ​ണ്.

പോ​ലീ​സി​ന് ക്ര​മ​സ​മാ​ധാ​നം വ​ലി​യ തോ​തി​ൽ ശ്ര​ദ്ധി​ക്കേ​ണ്ടി വ​ന്നു. ഇ​നി കാ​ത്തു​നി​ൽ​ക്കാ​ൻ സ​മ​യ​മി​ല്ല. ക​ർ​ശ​ന ന​ട​പ​ടി​ക​ളി​ലേ​ക്ക് നീ​ങ്ങാ​നു​ള്ള സ​മ​യ​മാ​യെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.