അ​ധി​കാ​ര വി​കേ​ന്ദ്രീ​ക​ര​ണ രം​ഗ​ത്ത് കേ​ര​ളം രാ​ജ്യ​ത്തി​ന് മാ​തൃ​ക: മു​ഖ്യ​മ​ന്ത്രി
Monday, September 28, 2020 8:41 PM IST
തി​രു​വ​ന​ന്ത​പു​രം: അ​ധി​കാ​ര വി​കേ​ന്ദ്രീ​ക​ര​ണ രം​ഗ​ത്തും പ്രാ​ദേ​ശി​ക ഭ​ര​ണ രം​ഗ​ത്തും രാ​ജ്യ​ത്തെ പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് മാ​തൃ​ക​യാ​ണ് കേ​ര​ള​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. സം​സ്ഥാ​ന​ത്തെ 150 പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ലോ​ക്ക​ൽ ഗ​വേ​ണ​ൻ​സ് മാ​നേ​ജ്‌​മെ​ന്‍റ് സി​സ്റ്റ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ഇ-​ഗ​വേ​ണ​ൻ​സ് രം​ഗ​ത്ത് പു​തി​യ കാ​ൽ​വ​യ്പ്പാ​യി​രി​ക്കും ഇ​ന്‍റ്ഗ്രേ​റ്റ​ഡ് ലോ​ക്ക​ൽ ഗ​വേ​ണ​ൻ​സ് മാ​നേ​ജ്‌​മെ​ന്‍റ് സി​സ്റ്റം. ഇ​ൻ​ഫ​ർ​മേ​ഷ​ൻ മി​ഷ​ൻ ത​യാ​റാ​ക്കി​യ സോ​ഫ്റ്റ്‌​വെ​യ​ർ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

150 പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പ്രാ​ഥ​മി​ക ഘ​ട്ട​മെ​ന്ന നി​ല​യ്ക്കാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നി​ന്നും ല​ഭ്യ​മാ​കു​ന്ന 200 ല​ധി​കം സേ​വ​ന​ങ്ങ​ൾ​ക്കു​ള്ള അ​പേ​ക്ഷ​ക​ളും പ​രാ​തി​ക​ളും അ​പ്പീ​ലു​ക​ളും നി​ർ​ദ്ദേ​ശ​ങ്ങ​ളും ഓ​ൺ​ലൈ​നാ​യി ഒ​റ്റ പ്ലാ​റ്റ്‌​ഫോ​മി​ൽ നി​ന്ന് അ​യ​യ്ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യ​മാ​ണ് ഈ ​സം​വി​ധാ​ന​ത്തി​ലൂ​ടെ ല​ഭ്യ​മാ​കു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.