അ​ർ​മീ​നി​യ-​അ​സ​ർ​ബൈ​ജാ​ൻ സം​ഘ​ർ​ഷം; 550 സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ട​താ​യി റി​പ്പോ​ർ​ട്ട്
Tuesday, September 29, 2020 3:55 AM IST
യെ​ര​വാ​ൻ: അ​ർ​മീ​നി​യ​യും അ​സ​ർ​ബൈ​ജാ​നും ത​മ്മി​ൽ ഞാ​യ​റാ​ഴ്ച ആ​രം​ഭി​ച്ച സം​ഘ​ർ​ഷം യു​ദ്ധ​സ​മാ​ന​മാ​യി തു​ട​രു​ന്നു. ഇ​രു​ഭാ​ഗ​ത്തും വ​ലി​യ തോ​തി​ൽ ആ​ള​പാ​യം സം​ഭ​വി​ച്ചി​ട്ടു​ണ്ട്. 500ല​ധി​കം അ​ർ​മീ​നി​യ​ൻ സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ട​താ​യി അ​സ​ർ​ബൈ​ജാ​ൻ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം.​അ​തേ​സ​മ​യം, അ​ർ​മീ​നി​യ​ൻ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം റി​പ്പോ​ർ​ട്ടു​ക​ൾ ത​ള്ളി. 200ലേ​റെ പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യാ​ണ് അ​വ​രു​ടെ റി​പ്പോ​ർ​ട്ട്.

അ​തി​നി​ടെ, ന​ഗോ​ർ​ണോ-​ക​രോ​ബാ​ക് പ്ര​ദേ​ശ​ത്തെ നി​യ​ന്ത്രി​ക്കു​ന്ന 31 സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ട​താ​യി പ്ര​ദേ​ശ​ത്തെ സ്വ​ത​ന്ത്ര ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു. ആ​റു പേ​ർ മ​രി​ക്കു​ക​യും 19 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്ത​താ​യി അ​സ​ർ​ബൈ​ജാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​വും വ്യ​ക്ത​മാ​ക്കി. ഒൗ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ളേ​ക്കാ​ൾ മു​ക​ളി​ൽ ആ​ള​പാ​യം സം​ഭ​വി​ച്ച​താ​യാ​ണ് അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.