2,290 കോ​ടി​ക്ക് ആ​യു​ധ​ങ്ങ​ൾ വാങ്ങാനൊരുങ്ങി ഇ​ന്ത്യ
Tuesday, September 29, 2020 11:59 AM IST
ന്യൂഡൽഹി: ചൈ​ന​യു​മാ​യും പാ​കി​സ്ഥാ​നു​മാ​യും അ​തി​ർ​ത്തി​യി​ൽ പ്ര​ശ്ന​ങ്ങ​ൾ നി​ല​നി​ൽ​ക്കെ ഇ​ന്ത്യ അ​മേ​രി​ക്ക​യി​ൽ നി​ന്ന് ആ​യു​ധ​ങ്ങ​ൾ വാ​ങ്ങു​ന്നു.

അ​മേ​രി​ക്ക​യി​ൽ നി​ന്ന് 72,000-ത്തി​ല​ധി​കം അ​സോ​ൾ​ട്ട് റൈ​ഫി​ളു​ക​ള​ട​ക്കം 2,290 കോ​ടി രൂ​പ​യു​ടെ ആ​യു​ധ​ങ്ങ​ൾ വാ​ങ്ങാ​നാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ അ​നു​മ​തി ന​ല്കി​യി​രി​ക്കു​ന്ന​ത്.

പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ് ത​ല​വ​നാ​യ ഡി​ഫ​ൻ​സ് അ​ക്വി​സി​ഷ​ൻ കൗ​ണ്‍​സി​ൽ അ​മേ​രി​ക്ക​ൻ ക​ന്പ​നി​യാ​യ സി​ഗ് സോ​റി​ൽ നി​ന്ന് തോ​ക്കു​ക​ൾ വാ​ങ്ങാ​ൻ 780 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു. നി​ല​വി​ൽ 13 ല​ക്ഷം സൈ​നി​ക​ർ​ക്ക് 72,400 സി​ഗ് സോ​ർ തോ​ക്കു​ക​ളാ​ണ് സൈ​ന്യ​ത്തി​ന്‍റെ പ​ക്ക​ലു​ള്ള​ത്.

ഫാ​സ്റ്റ് ട്രാ​ക്ക് പ്രൊ​ക്വ​ർ​മെ​ന്‍റി​ൽ ഉ​ൾ​പ്പെ​ടു​ത്തി 647 കോ​ടി രൂ​പ​യു​ടെ ക​രാ​ർ ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ ഒ​പ്പി​ട്ടി​രു​ന്നു. 500 മീ​റ്റ​ർ അ​ക​ലെ നി​ന്ന് ശ​ത്രു​വി​നെ വെ​ടി​വെ​ച്ച് വീ​ഴ്ത്താ​മെ​ന്ന​താ​ണ് അ​മേ​രി​ക്ക​ൻ തോ​ക്കി​ന്‍റെ പ്ര​ത്യേ​ക​ത.​

സ്മാ​ർ​ട്ട് ആ​ന്‍റ് എ​യ​ർ​ഫീ​ൽ​ഡ് ആ​യു​ധ​ങ്ങ​ൾ​ക്കാ​യി 970 കോ​ടി​യും എ​ച്ച് എ​ഫ് ട്രാ​ൻ​സ് റി​സീ​വ​ർ സെ​റ്റു​ക​ൾ​ക്ക് 540 കോ​ടി​യു​മാ​ണ് തി​ങ്ക​ളാ​ഴ്ച അ​നു​മ​തി ന​ൽ​കി​യ​ത്.

റ​ഷ്യ​ൻ എ​കെ-203 തോ​ക്കു​ക​ൾ രാ​ജ്യ​ത്ത് നി​ർ​മിക്കു​ന്ന പ​ദ്ധ​തി വൈ​കു​ന്ന​തി​നാ​ലാ​ണ് സൈ​ന്യം വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന് ആ​യു​ധ​ങ്ങ​ൾ വാ​ങ്ങു​ന്ന​ത്.​ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ 880 കോ​ടി രൂ​പ​ക്ക് ഇ​സ്രാ​യേ​ലി​ൽ നി​ന്ന് 16,479 ലൈ​റ്റ് മെ​ഷീ​ൻ തോ​ക്കു​ക​ൾ വാ​ങ്ങി​യി​രു​ന്നു.

അ​തേ​സ​മ​യം ഇ​ത്ര​യും തോ​ക്കു​ക​ൾ വാ​ങ്ങു​മെ​ങ്കി​ലും സൈ​ന്യ​ത്തി​ന്‍റെ ആ​വ​ശ്യ​ത്തി​ന് മ​തി​യാ​കി​ല്ലെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.