കോ​വി​ഡി​ന് ശ​മ​ന​മി​ല്ല... മു​ന്നോ​ട്ട് ത​ന്നെ
Tuesday, September 29, 2020 7:27 AM IST
വാ​ഷിം​ഗ്ട​ണ്‍: ഡി​സി ലോ​ക​ത്തെ കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ 10 ല​ക്ഷ​വും പി​ന്നി​ട്ട് കു​തി​ക്കു​ന്നു​വെ​ന്ന് റി​പ്പോ​ർ​ട്ട്. ആ​ഗോ​ള ത​ല​ത്തി​ൽ ഇ​തു​വ​രെ 1,006,090 പേ​രു​ടെ ജീ​വ​നാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് ന​ഷ്ട​പ്പെ​ട്ട​ത്. ജോ​ണ്‍​സ് ഹോ​പ്കി​ൻ​സ് സ​ർ​വ​ക​ലാ​ശാ​ല​യും വേ​ൾ​ഡോ മീ​റ്റ​റും പു​റ​ത്ത് വി​ടു​ന്ന ക​ണ​ക്കു​ക​ൾ പ്ര​കാ​ര​മാ​ണി​ത്.

ആ​ഗോ​ള ത​ല​ത്തി​ൽ ഇ​തു​വ​രെ 33,542,653 പേ​ർ​ക്കാ​ണ് കോ​വി​ഡ് ബാ​ധി​ച്ച​തെ​ന്നാ​ണ് വി​വ​രം. 24,871,789 പേ​ർ രോ​ഗ​മു​ക്തി നേ​ടു​ക​യും ചെ​യ്തു. അ​മേ​രി​ക്ക, ഇ​ന്ത്യ, ബ്ര​സീ​ൽ, റ​ഷ്യ, കൊ​ളം​ബി​യ, പെ​റു, സ്പെ​യി​ൻ, മെ​ക്സി​ക്കോ, അ​ർ​ജ​ൻ​റീ​ന, ദ​ക്ഷി​ണാ​ഫ്രി​ക്ക എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് കോ​വി​ഡ് ക​ണ​ക്കു​ക​ളി​ൽ ആ​ദ്യ പ​ത്തി​ലു​ള്ള​ത്.

പു​തി​യ​താ​യി 229,486 രോ​ഗ​ബാ​ധി​ത​രാ​യ​പ്പോ​ൾ 3,798 പേ​രാ​ണ് 24 മ​ണി​ക്കൂ​റി​നി​ടെ മ​ര​ണ​മ​ട​ഞ്ഞ​ത്.

അ​മേ​രി​ക്ക-7,361,387, ഇ​ന്ത്യ-6,143,019, ബ്ര​സീ​ൽ-4,748,327, റ​ഷ്യ-1,159,573, കൊ​ളം​ബി​യ-818,203, പെ​റു-808,714, സ്പെ​യി​ൻ-748,266, മെ​ക്്സി​ക്കോ-730,317, അ​ർ​ജ​ൻ​റീ​ന-723,132, ദ​ക്ഷി​ണാ​ഫ്രി​ക്ക-671,669 എ​ന്നി​ങ്ങ​നെ​യാ​ണ് ആ​ദ്യ പ​ത്തി​ലു​ള്ള രാ​ജ്യ​ങ്ങ​ളി​ലെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം.

ഈ ​രാ​ജ്യ​ങ്ങ​ളി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം ഇ​നി പ​റ​യും വി​ധ​മാ​ണ്. അ​മേ​രി​ക്ക-209,777, ഇ​ന്ത്യ-96,351, ബ്ര​സീ​ൽ-142,161, റ​ഷ്യ-20,385, കൊ​ളം​ബി​യ-25,641, പെ​റു-32,324, സ്പെ​യി​ൻ-31,411, മെ​ക്സി​ക്കോ-76,430, അ​ർ​ജ​ൻ​റീ​ന-16,113, ദ​ക്ഷി​ണാ​ഫ്രി​ക്ക-16,586.

7,664,774 പേ​രാ​ണ് രോ​ഗം ബാ​ധി​ച്ച് ഇ​നി ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തി​ൽ 65,403 പേ​രു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണെ​ന്നും ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.