ആ​ശ​ങ്ക​യാ​യി കോ​വി​ഡ്; 24 മ​ണി​ക്കൂ​റി​നി​ടെ 70,589 രോ​ഗി​ക​ൾ
Tuesday, September 29, 2020 10:29 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 70,589 കോ​വി​ഡ് കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. 776 പേ​ര്‍ മ​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 61,45,292 ആ​യി. മ​ര​ണ സം​ഖ്യ 96,318 ആ​യി ഉ​യ​ര്‍​ന്നു.

ക​ഴി​ഞ്ഞ 28 ദി​വ​സ​ത്തി​നി​ടെ ആ​ദ്യ​മാ​യാ​ണ് പ്ര​തി​ദി​ന മ​ര​ണ സം​ഖ്യ 1,000ത്തി​ന് താ​ഴെ പോ​കു​ന്ന​ത്. രാ​ജ്യ​ത്ത് വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി 9,47,576 പേ​ര്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്നു​ണ്ട്. 51,01,398 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി.

മ​ഹാ​രാ​ഷ്ട്ര, ത​മി​ഴ്‌​നാ​ട്, ന്യൂ​ഡ​ല്‍​ഹി തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ക്ര​മാ​തീ​ത​മാ​യി വ​ര്‍​ധി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.