ലൈ​ഫ് മി​ഷ​ൻ ക്ര​മ​ക്കേ​ട്: തൃ​ശൂ​ർ ജി​ല്ലാ കോ​ർ​ഡി​നേ​റ്റ​റെ സി​ബി​ഐ ചോ​ദ്യം ചെ​യ്യു​ന്നു
Tuesday, September 29, 2020 11:13 AM IST
തൃ​ശൂ​ർ: ലൈ​ഫ് മി​ഷ​ൻ ജി​ല്ലാ കോ​ർ​ഡി​നേ​റ്റ​റെ സി​ബി​ഐ ചോ​ദ്യം ചെ​യ്യു​ന്നു. തൃ​ശൂ​ർ ജി​ല്ലാ കോ​ർ​ഡി​നേ​റ്റ​ർ ലി​ൻ​സ് ഡേ​വി​സി​നെ​യാ​ണ് കൊ​ച്ചി സി​ബി​ഐ ഓ​ഫീ​സി​ൽ ചോ​ദ്യം ചെ​യ്യു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം മൂ​ന്നം​ഗ സി​ബി​ഐ സം​ഘം വ​ട​ക്കാ​ഞ്ചേ​രി ന​ഗ​ര​സ​ഭാ ഓ​ഫി​സി​ലെ​ത്തി ബി​ൽ​ഡിം​ഗ് പെ​ർ​മി​റ്റ് ഫ​യ​ലു​ക​ളു​മാ​യി മ​ട​ങ്ങി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ലി​ൻ​സി​നെ ചോ​ദ്യം ചെ​യ്യു​ന്ന​ത്.

ലൈ​ഫ് മി​ഷ​ന്‍ ക്ര​മ​ക്കേ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ടു യു​ണി​ടാ​ക് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ സ​ന്തോ​ഷ് ഈ​പ്പ​നെ സി​ബി​ഐ ക​ഴി​ഞ്ഞ ദി​വ​സം ചോ​ദ്യം ചെ​യ്തു വി​ട്ട​യ​ച്ചി​രു​ന്നു. കൊ​ച്ചി​യി​ലെ ഓ​ഫീ​സി​ല്‍ വി​ളി​ച്ചു​വ​രു​ത്തി​യാ​ണ് ര​ണ്ട​ര മ​ണി​ക്കൂ​ർ ചോ​ദ്യം ചെ​യ്ത​ത്.

കേ​ന്ദ്രാ​നു​മ​തി​യി​ല്ലാ​തെ വി​ദേ​ശ​സ​ഹാ​യം സ്വീ​ക​രി​ച്ച​തി​നു വി​ദേ​ശ സം​ഭാ​വ​ന നി​യ​ന്ത്ര​ണ നി​രോ​ധ​ന നി​യ​മ​ത്തി​ലെ 35-ാം വ​കു​പ്പും ഗൂ​ഢാ​ലോ​ച​ന​ക്കു​റ്റ​വും ചു​മ​ത്തി​യാ​ണ് അ​ന്വേ​ഷ​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.