തി​രു​വ​ന​ന്ത​പു​ര​ത്ത് ഗു​രു​ത​ര​സ്ഥി​തി തു​ട​രു​ന്നു; ആ​യി​ര​ത്തി​ന് അ​ടു​ത്ത് പു​തി​യ രോ​ഗി​ക​ൾ
Tuesday, September 29, 2020 8:11 PM IST
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ ചൊ​വ്വാ​ഴ്ച 935 പേ​ർ​ക്കാ​ണ് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ 767 പേ​ർ​ക്കു സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.

131 പേ​രു​ടെ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. 30 പേ​ർ വീ​ട്ടു​നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. നാ​ലു​പേ​ർ അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​മെ​ത്തി​യ​താ​ണ്. ഒ​രാ​ൾ വി​ദേ​ശ​ത്തു​നി​ന്നു​മെ​ത്തി.

ര​ണ്ടു പേ​രു​ടെ മ​ര​ണം കോ​വി​ഡ് മൂ​ല​മാ​ണെ​ന്നു സ്ഥി​രീ​ക​രി​ച്ചു. നെ​ടു​മ​ങ്ങാ​ട് സ്വ​ദേ​ശി ര​വീ​ന്ദ്ര​ൻ(61), പേ​ട്ട സ്വ​ദേ​ശി വി​ക്ര​മ​ൻ(70) എ​ന്നി​വ​രു​ടെ മ​ര​ണ​ങ്ങ​ളാ​ണ് കോ​വി​ഡ് മൂ​ല​മാ​ണെ​ന്നു സ്ഥി​രീ​ക​രി​ച്ച​ത്.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 388 പേ​ർ സ്ത്രീ​ക​ളും 547 പേ​ർ പു​രു​ഷ​ൻ​മാ​രു​മാ​ണ്. ഇ​വ​രി​ൽ 15 വ​യ​സി​നു താ​ഴെ​യു​ള്ള 92 പേ​രും 60 വ​യ​സി​നു മു​ക​ളി​ലു​ള്ള 138 പേ​രു​മു​ണ്ട്. പു​തു​താ​യി 1,811 പേ​ർ രോ​ഗ​നി​രീ​ക്ഷ​ണ​ത്തി​ലാ​യി. ഇ​വ​ര​ട​ക്കം 29,100 പേ​ർ ജി​ല്ല​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്നു​ണ്ട്.

1,980 പേ​ർ നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് രോ​ഗ ല​ക്ഷ​ണ​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ പൂ​ർ​ത്തി​യാ​ക്കി. ജി​ല്ല​യി​ലാ​കെ 10,405 പേ​രാ​ണ് കോ​വി​ഡ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്. 433 പേ​ർ ചൊ​വ്വാ​ഴ്ച രോ​ഗ​മു​ക്തി നേ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.