ത​മി​ഴ്നാ​ട് ഇ​ള​വു​ക​ളോ​ടെ ലോ​ക്ക്ഡൗ​ൺ നീ​ട്ടി
Tuesday, September 29, 2020 11:25 PM IST
ചെ​ന്നൈ: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ത​മി​ഴ്നാ​ട് ലോ​ക്ക്ഡൗ​ൺ ഒ​ക്ടോ​ബ​ർ 31 വ​രെ നീ​ട്ടി. എ​ന്നാ​ൽ‌ ച​ന്ത​ക​ൾ തു​റ​ക്കു​ന്ന​ത​ട​ക്കം കൂ​ടു​ത​ൽ ഇ​ള​വു​ക​ളും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

സി​നി​മ ചി​ത്രീ​ക​ര​ണ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​വു​ന്ന ച​ല​ച്ചി​ത്ര​പ്ര​വ​ർ​ത്ത​ക​രു​ടെ എ​ണ്ണം 75 ൽ​നി​ന്ന് 100 ആ​യി വ​ർ​ധി​പ്പി​ക്കു​ക​യും ചെ​യ്തു. ചെ​ന്നൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ 100 വി​മാ​ന​ങ്ങ​ൾ​ക്ക് ഇ​റ​ങ്ങാ​നു​ള്ള അ​നു​മ​തി​യും ന​ൽ​കി​യി​ട്ടു​ണ്ട്. നേ​ര​ത്തെ 50 വി​മാ​ന​ങ്ങ​ൾ​ക്കാ​യി​രു​ന്നു അ​നു​മ​തി.

റ​സ്റ്റോ​റ​ന്‍റു​ക​ൾ​ക്കും ഹോ​ട്ട​ലു​ക​ൾ​ക്കും പ്ര​വ​ർ​ത്ത​ന സ​മ​യം ദീ​ർ​ഘി​ച്ചു. രാ​ത്രി ഒ​ൻ​പ​ത് വ​രെ ക​ട​ക​ൾ തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്. ട്രെ​യി​ൻ‌, സ്കൂ​ൾ, കോ​ള​ജ്, തി​യ​റ്റ​ർ തു​ട​ങ്ങി​യ​വ അ​ട​ഞ്ഞു​ത​ന്നെ കി​ട​ക്കും.

ചൊ​വ്വാ​ഴ്ച സം​സ്ഥാ​ന​ത്ത് 5,546 പു​തി​യ കോ​വി​ഡ് കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഇ​ന്ന് 70 മ​ര​ണ​ങ്ങ​ളും റി​പ്പോ​ർ​ട്ട് ചെ​യ്തു. ഏ​ക​ദേ​ശം ആ​റ് ല​ക്ഷം പേ​ർ​ക്ക് സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ബാ​ധി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.