വി​ജ​യ് പി. ​നാ​യ​രെ മ​ർ​ദ്ദി​ച്ച​വ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ
Wednesday, September 30, 2020 12:19 PM IST
തി​രു​വ​ന​ന്ത​പു​രം: വി​വാ​ദ യൂ​ട്യൂ​ബ​ര്‍ വി​ജ​യ് പി. ​നാ​യ​രെ മ​ര്‍​ദ്ദി​ച്ച​വ​ര്‍​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍. നി​യ​മം കൈ​യി​ലെ​ടു​ക്കാ​ന്‍ സ്ത്രീ​ക്കും പു​രു​ഷ​നും അ​വ​കാ​ശ​മി​ല്ലെ​ന്നും ശി​ക്ഷ സ്വ​യം ന​ട​പ്പി​ലാ​ക്കി​യ​വ​രെ നി​യ​മ​ന​ട​പ​ടി​ക​ളി​ല്‍ നി​ന്നും ഒ​ഴി​വാ​ക്ക​രു​തെ​ന്നും ക​മ്മീ​ഷ​ന്‍ പ​റ​ഞ്ഞു.

ഇ​ത് സം​ബ​ന്ധി​ച്ച് സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ള്‍ തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ര​ണ്ടാ​ഴ്ച​യ്ക്ക​കം അ​റി​യി​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ന്‍ നി​ര്‍​ദേ​ശി​ച്ചു. ഡ​ബ്ബിം​ഗ് ആ​ര്‍​ട്ടി​സ്റ്റ് ഭാ​ഗ്യ​ല​ക്ഷ്മി, ദി​യ സ​ന, ശ്രീ​ല​ക്ഷ്മി അ​റ​യ്ക്ക​ല്‍ എ​ന്നി​വ​ര്‍​ക്കെ​തി​രെ​യാ​ണ് ക​മ്മീ​ഷ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ നി​ര്‍​ദേ​ശി​ച്ച​ത്.

മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ര്‍​ത്ത​ക​നാ​യ റ​നീ​ഷ് കാ​ക്ക​ട​വ​ത്ത് സ​മ​ര്‍​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.