തു​ട​ർ​ജ​യം ന​ട​ന്നി​ല്ല; രാ​ജ​സ്ഥാ​ന് കോ​ൽ​ക്ക​ത്ത​യു​ടെ പ്ര​ഹ​രം
Wednesday, September 30, 2020 11:32 PM IST
ദു​ബാ​യി: മൂ​ന്നാം തു​ട​ർ​ജ​യം മോ​ഹി​ച്ച രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​ന് കോ​ൽ​ക്ക​ത്ത‍​യി​ൽ​നി​ന്നും പ്ര​ഹ​രം. കോ​ൽ​ക്കൊ​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സ് 37 റ​ൺ​സി​ന് രാ​ജ​സ്ഥാ​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. കോ​ൽ​ക്ക​ത്ത​യു​ടെ 175 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന രാ​ജ​സ്ഥാ​ന്‍റെ പോ​രാ​ട്ടം 137 റ​ൺ​സി​ൽ ഒ​തു​ങ്ങി.

മു​ൻ​നി​ര ബാ​റ്റ്സ്മാ​ൻ​മാ​രെ​ല്ലാം പ​രാ​ജ​യ​പ്പെ​ട്ട​താ​ണ് രാ​ജ​സ്ഥാ​ന്‍റെ തോ​ൽ​വി​ക്ക് കാ​ര​ണ​മാ​യ​ത്. 54 റ​ൺ​സു​മാ​യി പു​റ​ത്താ​കാ​തെ​നി​ന്ന ടോം ​ക​ര​ൻ മാ​ത്ര​മാ​ണ് പൊ​രു​തി​യ​ത്. ഓ​പ്പ​ണ​ർ ജോ​സ് ബ​ട്‌​ല​റും (21) ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ലെ പ്ര​തി​ഭാ​സം തെ​വാ​ത്യ​യും (14) മാ​ത്ര​മാ​ണ് ര​ണ്ട​ക്കം ക​ട​ന്ന മ​റ്റ് രാ​ജ​സ്ഥാ​ൻ​കാ​ർ. സ്മി​ത്ത് (3), സ​ഞ്ജു സാം​സ​ൺ (8), ഉ​ത്ത​പ്പ (2) എ​ന്നി​വ​രെ​ല്ലാം സ​മ്പൂ​ർ​ണ പ​രാ​ജ​യ​മാ​യി.

നേ​ര​ത്തെ ശു​ഭ്മാ​ൻ ഗി​ല്ലി​ന്‍റെ മി​ക​വി​ലാ​ണ് കോ​ൽ​ക്ക​ത്ത ഭേ​ദ​പ്പെ​ട്ട സ്കോ​റി​ലെ​ത്തി​യ​ത്. ഗി​ൽ 34 പ​ന്തി​ൽ 47 റ​ൺ​സ് എ​ടു​ത്ത് പു​റ​ത്താ​യി. ഇ​യോ​ൻ മോ​ർ​ഗ​നും (പു​റ​ത്താ​കാ​തെ 34) ആ​ന്ദ്രെ റ​സ​ലും (14 പ​ന്തി​ൽ 24) കോ​ൽ​ക്ക​ത്ത​യ്ക്കാ​യി ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​നം ന​ട​ത്തി. നാ​ല് ഓ​വ​റി​ൽ 18 റ​ണ്‍ വ​ഴ​ങ്ങി ര​ണ്ടു വി​ക്ക​റ്റ് വീ​ഴ്ത്തി​യ ആ​ർ​ച്ച​റാ​ണ് കോ​ൽ​ക്ക​ത്ത​യു​ടെ റ​ണ്‍ ഒ​ഴു​ക്കി​നെ ത​ട​ഞ്ഞ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.