ഇ​ന്ധ​നം നി​റ​യ്ക്കു​ന്ന​തി​നി​ടെ അ​മേ​രി​ക്ക​ൻ യു​ദ്ധ വി​മാ​നം ത​ക​ർ​ന്നു
Thursday, October 1, 2020 6:17 AM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​ൻ വ്യോ​മ​സേ​ന​യു​ടെ യു​ദ്ധ വി​മാ​നംം ഇ​ന്ധ​നം നി​റ​ക്കു​ന്ന​തി​നി​ടെ ത​ക​ർ​ന്നു. ആ​കാ​ശ​ത്ത് വ​ച്ച് ഇ​ന്ധ​നം നി​റ​യ്ക്കാ​നെ​ത്തി​യ ടാ​ങ്ക​ർ വി​മാ​ന​വു​മാ​യി കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​തെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

കാ​ലി​ഫോ​ർ​ണി​യ​യി​ലെ ഇം​പീ​രി​യ​ൽ കൗ​ണ്ടി​ക്ക് മു​ക​ളി​ൽ വെ​ച്ച് ബു​ധ​നാ​ഴ്ച പ്രാ​ദേ​ശി​ക​സ​മ​യം നാ​ലോ​ടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. സിം​ഗി​ൾ സീ​റ്റ് കോ​ന്പാ​റ്റ് വി​മാ​ന​മാ​ണ് ഫൈ​റ്റ​ർ ജെ​റ്റ് എ​ഫ്-35​ബി.

അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട വി​മാ​ന​ത്തി​ലെ പൈ​ല​റ്റി​നെ വി​മാ​ന​ത്തി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടു​ത്തി. ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കെ​സി-130​ജെ ടാ​ങ്ക​ർ സു​ര​ക്ഷി​ത​മാ​യി ലാ​ൻ​ഡ് ചെ​യ്തെ​ന്നും എ​ട്ടോ​ളം ക്രൂ ​അം​ഗ​ങ്ങ​ൾ സു​ര​ക്ഷി​ത​രാ​ണെ​ന്നും മ​റൈ​ൻ എ​യ​ർ​ക്രാ​ഫ്റ്റ് വിം​ഗ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

വി​മാ​നം ത​ക​രാ​നു​ണ്ടാ​യ​തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല. പ​രി​ശോ​ധ​ന ന​ട​ക്കു​ക​യാ​ണെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.