ന​യ​ത​ന്ത്ര സ്വ​ർ​ണ​ക്ക​ട​ത്ത്; ഒ​രാ​ൾ കൂ​ടി അ​റ​സ്റ്റി​ൽ
Thursday, October 1, 2020 1:40 PM IST
കൊച്ചി: ന​യ​ത​ന്ത്ര സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രാ​ളെ കൂ​ടി ക​സ്റ്റം​സ് അ​റ​സ്റ്റ് ചെ​യ്തു. മ​ല​പ്പു​റം വ​ണ്ടൂ​ര്‍ സ്വ​ദേ​ശി മു​ഹ​മ്മ​ദ് അ​സ്‌​ലം ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. സ്വ​ര്‍​ണ​ക്ക​ട​ത്തി​ലെ ഇ​ട​നി​ല​ക്കാ​ര​നാ​ണ് ഇ​യാ​ളെ​ന്നാ​ണ് സൂ​ച​ന.

അ​തേ​സ​മ​യം, കൊ​ടു​വ​ള്ളി​യി​ൽ നി​ന്നും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ഫൈ​സ​ലി​നെ ഉ​ച്ച​യോ​ടെ കൊ​ച്ചി​യി​ലെ​ത്തി​ക്കും. ക​സ്റ്റം​സി​ന്‍റെ കൊ​ച്ചി യൂ​ണി​റ്റി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​ന്ന് പു​ല​ർ​ച്ചെ നാ​ലോ​ടെ ഫൈ​സ​ലി​ന്‍റെ വീ​ട്ടി​ലെ​ത്തി റെ​യ്ഡ് ന​ട​ത്തി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

കോ​ഴി​ക്കോ​ട് യൂ​ണി​റ്റി​നെ അ​റി​യി​ക്കാ​തെ അ​തീ​വ ര​ഹ​സ്യ​മാ​യി​ട്ടാ​ണ് കൊ​ച്ചി​യി​ൽ നി​ന്ന് ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ർ റെ​യ്ഡി​നെ​ത്തി​യ​ത്. ക​സ്റ്റം​സ് പ്രി​വ​ന്‍റീ​വ് വി​ഭാ​ഗ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

കൊ​ടു​വ​ള്ളി എം​എ​ൽ​എ പി​ടി​എ റ​ഹീം അ​ധ്യ​ക്ഷ​നാ​യ പാ​ർ​ട്ടി​യു​ടെ പ്ര​ധാ​ന നേ​താ​വാ​യി​രു​ന്നു കാ​രാ​ട്ട് ഫൈ​സ​ൽ. ഈ ​പാ​ർ​ട്ടി ഇ​പ്പോ​ൾ ഐ​എ​ൻ​എ​ല്ലി​ൽ ല​യി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.