നൂറ് ദി​വ​സം കൊ​ണ്ട് അ​ര​ല​ക്ഷം തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ൾ: മു​ഖ്യ​മ​ന്ത്രി
Thursday, October 1, 2020 6:41 PM IST
തി​രു​വ​ന​ന്ത​പു​രം: നൂ​റ് ദി​വ​സം കൊ​ണ്ട് അ​ര​ല​ക്ഷം തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. അരലക്ഷം തൊഴിലവസരം എന്നതിൽ നിന്ന് 95000 തൊഴിലവസരം വരെ സൃഷ്ടിക്കാനാണ് ശ്രമമെന്നും മു​ഖ്യ​മ​ന്ത്രി വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ നാ​ട്ടി​ൽ മ​റ്റ് വി​ക​സ​ന-​ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മു​ട​ങ്ങാ​ൻ പാ​ടി​ല്ലെ​ന്ന നി​ല​യി​ലാ​ണ് സ​ർ​ക്കാ​ർ പോ​കു​ന്ന​ത്. നൂ​റ് ദി​വ​സം കൊ​ണ്ട് 100 ദി​ന പ​രി​പാ​ടി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. കോ​വി​ഡ് തൊ​ഴി​ലി​ല്ലാ​യ്മ സൃ​ഷ്ടി​ച്ചു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ​ർ​ക്കാ​ർ, അ​ർ​ധ​സ​ർ​ക്കാ​ർ, പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളി​ൽ 18600, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​യി​ൽ 425 ത​സ്തി​ക​യും സൃ​ഷ്ടി​ക്കും. എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ൽ 6,911 ത​സ്തി​ക നി​യ​മ​നം റെ​ഗു​ല​റൈ​സ് ചെ​യ്യും. സ്കൂ​ൾ തു​റ​ക്കാ​ത്ത​ത് കൊ​ണ്ട് ജോ​ലി​ക്ക് ചേ​രാ​ത്ത 1,632 പേ​രു​ണ്ട്. വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ 10,968 പേ​ർ​ക്ക് ജോ​ലി ന​ൽ​കും.

മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ 700, ആ​രോ​ഗ്യ​വ​കു​പ്പി​ൽ 500 ത​സ്തി​ക സൃ​ഷ്ടി​ക്കും. പ​ട്ടി​ക​വ​ർ​ഗ​ക്കാ​രി​ൽ 500 പേ​രെ ഫോ​റ​സ്റ്റി​ൽ ബീ​റ്റ് ഓ​ഫീ​സ​ർ​മാ​രാ​യി നി​യ​മി​ക്കും. സ​ർ​ക്കാ​ർ സ​ർ​വീ​സി​ലും പി​എ​സ്‌​സി​ക്ക് വി​ട്ട പൊ​തു​മേ​ഖ​ലാ അ​ർ​ധ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ത്തി​ലും പി​എ​സ്‌​സി വ​ഴി നി​യ​മ​നം ല​ഭി​ക്കും.

പി​എ​സ്‍​സി വ​ഴി 100 ദി​വ​സ​ത്തി​നു​ള്ളി​ൽ 5000 പേ​ർ​ക്ക് നി​യ​മ​നം ല​ക്ഷ്യം. പു​തു​താ​യി സൃ​ഷ്ടി​ച്ച ത​സ്തി​ക​ക​ളു​ടെ എ​ണ്ണ​ത്തി​ലും പി​എ​സ്‍​സി നി​യ​മ​ന​ത്തി​ലും സ​ർ​വ​കാ​ല റെ​ക്കോ​ർ​ഡ് നേ​ടി​യെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

സ​ഹ​ക​ര​ണ വ​കു​പ്പി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലു​മാ​യി 500 സ്ഥി​രം താ​ത്കാ​ലി​ക നി​യ​മ​നം ന​ട​ത്തും. അ​ടു​ത്ത നൂ​റ് ദി​വ​സ​ത്തി​ൽ പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളി​ൽ 3977 പേ​ർ​ക്ക് നി​യ​മ​നം ല​ഭി​ക്കു​ക​യോ ത​സ്തി​ക സൃ​ഷ്ടി​ക്കു​ക​യോ ചെ​യ്യും.

പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളി​ൽ 23,700 തൊ​ഴി​ല​വ​സ​ര​ങ്ങ​ളാ​ണ് സൃ​ഷ്ടി​ക്കു​ക.​വ്യ​വ​സാ​യ വ​കു​പ്പി​ന് കീ​ഴി​ൽ 700 സം​രം​ഭ​ങ്ങ​ൾ​ക്ക് നി​ക്ഷേ​പ സ​ബ്സി​ഡി അ​നു​വ​ദി​ച്ചു. ഇ​വ​യും യു​ദ്ധ​കാ​ല അ​ടി​സ്ഥാ​ന​ത്തി​ൽ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കും. 4600 പേ​ർ​ക്ക് ജോ​ലി ല​ഭി​ക്കും.

കേ​ന്ദ്ര ഉ​ത്തേ​ജ​ക പാ​ക്കേ​ജി​ന്‍റെ ഭാ​ഗ​മാ​യി ഒ​രു ല​ക്ഷ​ത്തി​ലേ​റെ അ​ക്കൗ​ണ്ടു​ക​ളി​ല്‍ 4500 കോ​ടി അ​ധി​ക വാ​യ്‍​പ ന​ൽ​കി. വ്യ​വ​സാ​യ ഉ​ത്തേ​ജ​ക പ​രി​പാ​ടി​യി​ൽ 5000 കോ​ടി വാ​യ്പ​യും സ​ബ്സി​ഡി​യു​മാ​യി സം​രം​ഭ​ക​ർ​ക്ക് ല​ഭി​ച്ചു​വെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.