വി​ഷ​ബാ​ധ​യ്ക്കു പി​ന്നി​ൽ പു​ടി​ൻ; ആ​രോ​പ​ണ​വു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് ന​വ​ൽ​നി
Thursday, October 1, 2020 6:26 PM IST
മോ​സ്കോ: വി​ഷ​ബാ​ധ​യേ​റ്റ സം​ഭ​വ​ത്തി​ൽ റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ളാ​ദി​മ​ർ പു​ടി​നെ​തി​രേ ആ​രോ​പ​ണ​വു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് അ​ല​ക്സി ന​വ​ൽ​നി. പു​ടി​നാ​ണു ത​നി​ക്കു വി​ഷ​ബാ​ധ​യേ​ൽ​ക്കാ​ൻ കാ​ര​ണ​മെ​ന്നും മ​റ്റു കാ​ര​ണ​ങ്ങ​ളൊ​ന്നും താ​ൻ കാ​ണു​ന്നി​ല്ലെ​ന്നും ന​വ​ൽ​നി ദെ​ർ സ്പീ​ഗ​ൽ മാ​ഗ​സി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, ന​വ​ൽ​നി​യു​ടെ ആ​രോ​പ​ണ​ങ്ങ​ൾ പു​ടി​ന്‍റെ വ​ക്താ​വ് നി​ഷേ​ധി​ച്ചു. ന​വ​ൽ​നി​യു​ടെ വി​ഷ​ബാ​ധ​യ്ക്കു കാാ​ര​ണം നെ​ർ​വ് ഏ​ജ​ന്‍റാ​ണെ​ന്ന​തി​നു തെ​ളി​വി​ല്ലെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് അ​മേ​രി​ക്ക​ൻ ചാ​ര സം​ഘ​ട​ന​യാ​യ സി​ഐ​എ​യു​മാ​യി ചേ​ർ​ന്നു പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണെ​ന്നും വ​ക്താ​വ് കു​റ്റ​പ്പെ​ടു​ത്തി.

സൈ​ബീ​രി​യ​യി​ൽ​നി​ന്ന് മോ​സ്കോ​യി​ലേ​ക്ക് വ​രു​ന്പോ​ൾ വി​മാ​ന​ത്തി​ൽ​വ​ച്ചാ​ണ് ന​വ​ൽ​നി​ക്കു വി​ഷ​ബാ​ധ​യേ​റ്റ​ത്. തു​ട​ർ​ന്ന് വി​മാ​നം അ​ടി​യ​ന്ത​ര​മാ​യി തി​രി​ച്ചി​റ​ക്കി അ​ദ്ദേ​ഹ​ത്തെ സൈ​ബീ​രി​യ​ൻ ന​ഗ​ര​മാ​യ ഓം​സ്കി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. അ​വി​ടെ​നി​ന്ന് പി​ന്നീ​ട് വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി ജ​ർ​മ​നി​യി​ലെ ബെ​ർ​ലി​നി​ലേ​ക്ക് കൊ​ണ്ടു​പോ​യി.

സൈ​ബീ​രി​യ​യി​ലെ ഡോ​ക്ട​ർ​മാ​ർ വി​ഷ​ബാ​ധ ആ​രോ​പ​ണം ത​ള്ളി​യെ​ങ്കി​ലും ബെ​ർ​ലി​ൻ ആ​ശു​പ​ത്രി​യി​ലെ പ​രി​ശോ​ധ​ന​യി​ൽ ന​വ​ൽ​നി​യു​ടെ ശ​രീ​ര​ത്തി​ൽ വി​ഷാം​ശം ക​ണ്ടെ​ത്തി​യി​രു​ന്നു. റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ളാ​ദി​മ​ർ പു​ടി​​ന്‍റെ ക​ടു​ത്ത ​വി​മ​ർ​ശ​ക​ൻ​കൂ​ടി​യാ​യ ന​വ​ൽ​നി​ക്ക് വി​ഷ​ബാ​ധ​യേ​ൽ​പ്പി​ച്ച​താ​ണെ​ന്ന ആ​രോ​പ​ണം ശ​ക്ത​മാ​ണ്.

എ​ന്നാ​ൽ വി​ഷ​പ്ര​യോ​ഗ​ത്തി​ൽ ത​ങ്ങ​ൾ​ക്കു പ​ങ്കി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണു റ​ഷ്യ. 34 ദി​വ​സ​മാ​ണു ന​വ​ൽ​നി ജ​ർ​മ​നി​യി​ലെ ആ​ശു​പ​ത്രി​യി​ൽ ക​ഴി​ഞ്ഞ​ത്. ഇ​തി​ൽ 24 ദി​വ​സ​വും തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.