ക​സ്റ്റ​ഡി​​ക്കു പി​ന്നാ​ലെ കാ​രാ​ട്ട് ഫൈ​സ​ൽ എം​ഡി​യാ​യ ആ​ശു​പ​ത്രി​യി​ൽ ക​സ്റ്റം​സ് റെ​യ്ഡ്
Thursday, October 1, 2020 6:39 PM IST
കൊ​ച്ചി: ന​യ​ത​ന്ത്ര സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​തി​നു പി​ന്നാ​ലെ കാ​രാ​ട്ട് ഫൈ​സ​ൽ എം​ഡി​യാ​യ ആ​ശു​പ​ത്രി​യി​ൽ ക​സ്റ്റം​സ് റെ​യ്ഡ്.

കോ​ഴി​ക്കോ​ട് കിം​സ് ആ​ശു​പ​ത്രി​യി​ലാ​ണ് റെ​യ്ഡ്. ഉ​ച്ച​യ്ക്കു​ശേ​ഷം മൂ​ന്നു മ​ണി​യോ​ടെ​യാ​ണു ക​സ്റ്റം​സ് പ്രി​വ​ന്‍റീ​വ് വി​ഭാ​ഗം ആ​ശു​പ​ത്രി​യി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. സ്വ​ർ​ണ​ക്ക​ട​ത്തി​ൽ നി​ന്നും ല​ഭി​ച്ച പ​ണം ആ​ശു​പ​ത്രി​യ​മാ​യി ബ​ന്ധ​പ്പെ​ട്ടു നി​ക്ഷേ​പി​ച്ചി​ട്ടു​ണ്ടോ​യെ​ന്നാ​ണു പ്ര​ധാ​ന​മാ​യും പ​രി​ശോ​ധി​ക്കു​ന്ന​ത്.

ക​സ്റ്റം​സി​ന്‍റെ കൊ​ച്ചി യൂ​ണി​റ്റി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ പു​ല​ർ​ച്ചെ നാ​ലോ​ടെ ഫൈ​സ​ലി​ന്‍റെ വീ​ട്ടി​ലെ​ത്തി റെ​യ്ഡ് ന​ട​ത്തി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. കോ​ഴി​ക്കോ​ട് യൂ​ണി​റ്റി​നെ അ​റി​യി​ക്കാ​തെ അ​തീ​വ ര​ഹ​സ്യ​മാ​യി​ട്ടാ​ണ് കൊ​ച്ചി​യി​ൽ​നി​ന്ന് ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ർ റെ​യ്ഡി​നെ​ത്തി​യ​ത്.

കൊ​ടു​വ​ള്ളി എം​എ​ൽ​എ പി​ടി​എ റ​ഹീം അ​ധ്യ​ക്ഷ​നാ​യ പാ​ർ​ട്ടി​യു​ടെ പ്ര​ധാ​ന നേ​താ​വാ​യി​രു​ന്നു കാ​രാ​ട്ട് ഫൈ​സ​ൽ. ഈ ​പാ​ർ​ട്ടി ഇ​പ്പോ​ൾ ഐ​എ​ൻ​എ​ല്ലി​ൽ ല​യി​ച്ചി​ട്ടു​ണ്ട്.

ന​യ​ത​ന്ത്ര​ചാ​ന​ൽ വ​ഴി ആ​ദ്യം ക​ട​ത്തി​യ 80 കി​ലോ സ്വ​ർ​ണം വി​ൽ​ക്കാ​ൻ സ​ഹാ​യി​ച്ച​ത് ഫൈ​സ​ലാ​ണെ​ന്നാ​ണു ക​സ്റ്റം​സി​ന്‍റെ നി​ഗ​മ​നം. ഫൈ​സ​ലി​ന്‍റെ പേ​ര് വെ​ളി​പ്പെ​ടു​ത്തി​യ​ത് കെ.​ടി. റ​മീ​സാ​ണെ​ന്നാ​ണ് സൂ​ച​ന. കൊ​ടു​വ​ള്ളി ന​ഗ​ര​സ​ഭ​യി​ലെ ഇ​ട​ത് കൗ​ണ്‍​സി​ല​റാ​ണു ഫൈ​സ​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.