തൃ​ശൂ​രി​ൽ കോ​വി​ഡ് വ്യാ​പ​നം കു​റ​വി​ല്ല; ജി​ല്ല​യി​ൽ 613 പോ​സി​റ്റീ​വ് പു​തി​യ കേ​സു​ക​ൾ
Thursday, October 1, 2020 7:12 PM IST
തൃ​ശൂ​ർ: തൃ​ശൂ​ർ ജി​ല്ല​യി​ൽ വ്യാ​ഴാ​ഴ്ച 613 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്-19 സ്ഥീ​രി​ക​രി​ച്ചു. 290 പേ​ർ രോ​ഗ​മു​ക്ത​രാ​യി. ജി​ല്ല​യി​ൽ രോ​ഗ​ബാ​ധി​ത​രാ​യി ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം 5857 ആ​ണ്. തൃ​ശൂ​ർ സ്വ​ദേ​ശി​ക​ളാ​യ 137 പേ​ർ മ​റ്റു ജി​ല്ല​ക​ളി​ലെ ആ​ശു​പ​ത്രി​ക​ളി​ലു​ണ്ട്. ജി​ല്ല​യി​ൽ ഇ​തു​വ​രെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 14254 ആ​ണ്. അ​സു​ഖ​ബാ​ധി​ത​രാ​യ 8279 പേ​രെ​യാ​ണ് ആ​കെ രോ​ഗ​മു​ക്ത​രാ​യി ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് ഡി​സ്ചാ​ർ​ജ് ചെ​യ്ത​ത്.

വ്യാ​ഴാ​ഴ്ച ജി​ല്ല​യി​ൽ സ​ന്പ​ർ​ക്കം വ​ഴി 608 പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ 10 കേ​സു​ക​ളു​ടെ ഉ​റ​വി​ടം അ​റി​യി​ല്ല. സ​ന്പ​ർ​ക്ക ക്ല​സ്റ്റ​റു​ക​ൾ ഇ​വ​യാ​ണ്: മ​ണ​പ്പു​റം ഫി​നാ​ൻ​സ് ക്ല​സ്റ്റ​ർ 3, ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്പി​റ്റ​ൽ ക്ല​സ്റ്റ​ർ (ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ) 1, ദ​യ ഹോ​സ്പി​റ്റ​ൽ ക്ല​സ്റ്റ​ർ 1, കു​ന്നം​കു​ളം ബി​ആ​ർ​ഡി ക്ല​സ്റ്റ​ർ 1, എ​സ്ഐ​ബി ക്ല​സ്റ്റ​ർ 1, മ​റ്റ് സ​ന്പ​ർ​ക്ക കേ​സു​ക​ൾ 585. കൂ​ടാ​തെ 4 ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും 2 ഫ്ര​ന്‍റ് ലൈ​ൻ വ​ർ​ക്ക​ർ​മാ​ർ​ക്കും മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് വ​ന്ന 3 പേ​ർ​ക്കും വി​ദേ​ശ​ത്തു​നി​ന്ന് വ​ന്ന 2 പേ​ർ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.

രോ​ഗി​ക​ളി​ൽ 60 വ​യ​സി​ന് മു​ക​ളി​ൽ 36 പു​രു​ഷ​ൻ​മാ​രും 33 സ്ത്രീ​ക​ളും 10 വ​യ​സി​ന് താ​ഴെ 16 ആ​ണ്‍​കു​ട്ടി​ക​ളും 23 പെ​ണ്‍​കു​ട്ടി​ക​ളു​മു​ണ്ട്. 9817 പേ​ർ വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 345 പേ​രെ​യാ​ണ് വ്യാ​ഴാ​ഴ്ച ആ​ശു​പ​ത്രി​യി​ൽ പു​തി​യ​താ​യി പ്ര​വേ​ശി​പ്പി​ച്ച​ത്. വ്യാ​ഴാ​ഴ്ച 1500പേ​ർ​ക്ക് ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന ന​ട​ത്തി. മൊ​ത്തം 2024 സാ​ന്പി​ളു​ക​ളാ​ണ് വ്യാ​ഴാ​ഴ്ച പ​രി​ശോ​ധി​ച്ച​ത്.

ഇ​തു​വ​രെ ആ​കെ 158515 സാ​ന്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​ത്. വ്യാ​ഴാ​ഴ്ച 503 ഫോ​ണ്‍ വി​ളി​ക​ളാ​ണ് ജി​ല്ലാ ക​ണ്‍​ട്രോ​ൾ സെ​ല്ലി​ല്ലേ​ക്ക് വ​ന്ന​ത്. 121 പേ​ർ​ക്ക് സൈ​ക്കോ​സോ​ഷ്യ​ൽ കൗ​ണ്‍​സി​ല​ർ​മാ​ർ വ​ഴി കൗ​ണ്‍​സി​ലിം​ഗ് ന​ൽ​കി. വ്യാ​ഴാ​ഴ്ച റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ലും ബ​സ്‌​സ്റ്റാ​ൻ​ഡു​ക​ളി​ലു​മാ​യി 520 പേ​രെ ആ​കെ സ്ക്രീ​നിം​ഗ് ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.