മ​ല​പ്പു​റ​ത്ത് 968 പേ​ർ​കൂ​ടി കോ​വി​ഡ് പോ​സി​റ്റീ​വ്; 77 രോ​ഗി​ക​ളു​ടെ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല
Thursday, October 1, 2020 7:31 PM IST
മ​ല​പ്പു​റം: മ​ല​പ്പു​റം ജി​ല്ല​യി​ൽ വ്യാ​ഴാ​ഴ്ച 968 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. 602 പേ​ർ​ക്ക് രോ​ഗ​മു​ക്തി. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 77 പേ​ർ​ക്ക് ഉ​റ​വി​ട​മ​റി​യാ​തെ​യാ​ണ് രോ​ഗ​ബാ​ധ​യു​ണ്ടാ​യ​ത്. ര​ണ്ട് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

രോ​ഗ​ബാ​ധ​യു​ണ്ടാ​യ​വ​രി​ൽ നാ​ല് പേ​ർ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ​വ​രും ശേ​ഷി​ക്കു​ന്ന ആ​റ് പേ​ർ വി​വി​ധ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ​വ​രു​മാ​ണ്. അ​തി​നി​ടെ വ്യാ​ഴാ​ഴ്ച 602 പേ​രാ​ണ് ജി​ല്ല​യി​ൽ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കു​ശേ​ഷം രോ​ഗ​മു​ക്ത​രാ​യ​ത്. 17,209 പേ​ർ ഇ​തു​വ​രെ കോ​വി​ഡ് പ്ര​ത്യേ​ക ചി​കി​ത്സ​യ്ക്ക് ശേ​ഷം രോ​ഗം ഭേ​ദ​മാ​യി വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങി.

40,634 പേ​രാ​ണ് ഇ​പ്പോ​ൾ ജി​ല്ല​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. 5,997 പേ​ർ വി​വി​ധ ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. കോ​വി​ഡ് പ്ര​ത്യേ​ക ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളാ​യ ആ​ശു​പ​ത്രി​ക​ളി​ൽ 551 പേ​രും വി​വി​ധ കോ​വി​ഡ് ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റു​ക​ളി​ൽ 1,769 പേ​രു​മാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. മ​റ്റു​ള്ള​വ​ർ വീ​ടു​ക​ളി​ലും കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളി​ലു​മാ​യി നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.

ഇ​തു​വ​രെ ജി​ല്ല​യി​ൽ നി​ന്ന് പ​രി​ശോ​ധ​ന​ക്ക​യ​ച്ച 1,70,700 സാ​ന്പി​ളു​ക​ളി​ൽ 6,199 സാ​ന്പി​ളു​ക​ളു​ടെ ഫ​ല​ങ്ങ​ളാ​ണ് ഇ​നി ല​ഭി​ക്കാ​നു​ള്ള​ത്. ഇ​തു​വ​രെ 105 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ത​രാ​യി ജി​ല്ല​യി​ൽ മ​ര​ണ​മ​ട​ഞ്ഞ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.