രാ​ഹു​ലി​നെ കൈ​യേ​റ്റം ചെ​യ്ത​ത് ജ​നാ​ധി​പ​ത്യ വി​രു​ദ്ധ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി
Thursday, October 1, 2020 8:08 PM IST
തി​രു​വ​ന​ന്ത​പു​രം: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യെ പോ​ലീ​സ് കൈ​യേ​റ്റം ചെ​യ്ത​ത് ജ​നാ​ധി​പ​ത്യ വി​രു​ദ്ധ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. രാ​ഹു​ൽ ഗാ​ന്ധി​ക്ക് ഹ​ത്രാ​സി​ലേ​ക്ക് പോ​കാ​ൻ എ​ല്ലാ ജ​നാ​ധി​പ​ത്യ അ​വ​കാ​ശ​ങ്ങ​ളു​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ സ്വാ​ത​ന്ത്ര്യ​വു​മു​ണ്ട്. അ​തി​നെ​യൊ​ക്കെ ഇ​ല്ലാ​യ്മ ചെ​യ്യു​ന്ന നീ​ക്കം ആ​ത്യ​ന്തി​ക​മാ​യി ജ​നാ​ധി​പ​ത്യ​ത്തി​ന് വി​രു​ദ്ധ​മാ​ണ്. ഇ​ത് ജ​നാ​ധി​പ​ത്യ സ​മൂ​ഹ​ത്തി​ന് അ​നു​വ​ദി​ച്ചു കൊ​ടു​ക്കാ​നാ​വി​ല്ല.

പ്ര​തി​ഷേ​ധാ​ർ​ഹ​വും അ​പ​ല​പ​നീ​യ​വു​മാ​ണ് രാ​ഹു​ൽ ഗാ​ന്ധി​യെ വി​ല​ക്കി​യ​തും കൈ​യേ​റ്റം ചെ​യ്ത​തു​മെ​ന്നും പി​ണ​റാ​യി വി​ജ​യ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.