കോ​വി​ഡ്: പ​ഞ്ചാ​ബി​ൽ കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ പ്ര​ഖ്യാ​പി​ച്ച് അ​മ​രീ​ന്ദ​ർ സിം​ഗ്
Thursday, October 1, 2020 9:09 PM IST
ച​ണ്ഡി​ഗ​ഡ്: കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ വ​രു​ത്തി പ​ഞ്ചാ​ബ്. രാ​ത്രി ക​ർ​ഫ്യൂ​വും ഞാ​യ​റാ​ഴ്ച​ക​ളി​ലെ ലോ​ക്ക്ഡൗ​ണും അ​വ​സാ​നി​പ്പി​ച്ചു. മു​ഖ്യ​മ​ന്ത്രി അ​മ​രീ​ന്ദ​ർ സിം​ഗാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

മാ​സ്കും മ​റ്റ് സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ളും ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്കാ​ൻ ഡി​ജി​പി​ക്ക് മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി. കേ​ന്ദ്ര​ത്തി​ന്‍റെ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക് അ​നു​സ​രി​ച്ച് സം​സ്ഥാ​ന​ത്ത് വി​വാ​ഹ​ത്തി​നും മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ൾ​ക്കും 100 പേ​ർ പ​ങ്കെ​ടു​ക്കാ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

കാ​റി​ൽ മൂ​ന്ന് പേ​ർ​ക്കും ബ​സി​ൽ 50 ശ​ത​മാ​നം പേ​ർ​ക്കും യാ​ത്ര ചെ​യ്യാ​നും അ​നു​മ​തി ന​ൽ​കി. മാ​സ്ക് ധ​രി​ക്കാ​ത്ത​വ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.