ധ​വാ​ന്‍റെ സെ​ഞ്ചു​റി​യും അ​ക്ഷ​റി​ന്‍റെ ട്രി​പ്പി​ൾ സി​ക്സും; ചെ​ന്നൈ​യ്ക്കെ​തി​രെ ഡ​ൽ​ഹി​ക്ക് ആ​വേ​ശ​ജ​യം
Saturday, October 17, 2020 11:45 PM IST
ഷാ​ർ​ജ: ശി​ഖ​ർ ധ​വാ​ന്‍റെ ക​ന്നി ഐ​പി​എ​ൽ സെ​ഞ്ചു​റി​യു​ടെ ക​രു​ത്തി​ൽ ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​നെ​തി​രെ ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സി​ന് അ​ഞ്ച് വി​ക്ക​റ്റ് ജ​യം. ചെ​ന്നൈ ഉ​യ​ർ​ത്തി​യ 180 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം ഡ​ൽ​ഹി ഒ​രു പ​ന്ത് ബാ​ക്കി​നി​ൽ​ക്കെ മ​റി​ക​ട​ന്നു. 58 പ​ന്തി​ൽ ഒ​രു സി​ക്സും 14 ഫോ​റും സ​ഹി​തം 101 റ​ൺ​സെ​ടു​ത്ത ധ​വാ​ൻ പു​റ​ത്താ​കാ​തെ​ നി​ന്നു ഡ​ൽ​ഹി​യി​ലെ വി​ജ​യ​ത്തി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

ധോ​ണി​യു​ടെ ത​ന്ത്രം പാ​ളി
‌‌
അ​വ​സാ​ന ഓ​വ​റി​ൽ ഡ​ൽ​ഹി​ക്ക് ജ​യി​ക്കാ​ൻ വേ​ണ്ട​ത് 17 റ​ൺ​സ്. ചെ​ന്നൈ ക്യാ​പ്റ്റ​ൻ എം.​എ​സ്. ധോ​ണി പ​ന്ത് ഏ​ൽ​പ്പി​ച്ച​ത് ര​വീ​ന്ദ്ര ജ​ഡേ​ജ​യെ. ജ​ഡേ​ജ​യെ മൂ​ന്ന് ത​വ​ണ അ​തി​ര്‍​ത്തി ക​ട​ത്തി​യ അ​ക്ഷ​ര്‍ പ​ട്ടേ​ലാ​ണ് ഡ​ല്‍​ഹി​ക്ക് ത്ര​സി​പ്പി​ക്കു​ന്ന ജ​യം സ​മ്മാ​നി​ച്ച​ത്. വെ​റും അ​ഞ്ചു പ​ന്തി​ല്‍ നി​ന്ന് മൂ​ന്നു സി​ക്‌​സ​ട​ക്കം അ​ക്ഷ​ര്‍ പ​ട്ടേ​ല്‍ 21 റ​ണ്‍​സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്നു.

തു​ട​ക്കം ത​ക​ർ​ച്ച​യോ​ടെ

ഡ​ല്‍​ഹി​ക്ക് ര​ണ്ടാം പ​ന്തി​ല്‍ ത​ന്നെ ഓ​പ്പ​ണ​ര്‍ പൃ​ഥ്വി ഷാ​യെ (0) ന​ഷ്ട​മാ​യി. ദീ​പ​ക് ചാ​ഹ​റാ​ണ് ഷാ​യെ പു​റ​ത്താ​ക്കി​യ​ത്. സ്‌​കോ​ര്‍ 26-ല്‍ ​എ​ത്തി​യ​പ്പോ​ള്‍ എ​ട്ടു റ​ണ്‍​സു​മാ​യി ര​ഹാ​നെ​യും മ​ട​ങ്ങി. മൂ​ന്നാം വി​ക്ക​റ്റി​ൽ ഒ​ത്തു​ചേ​ർ​ന്ന ധ​വാ​ൻ-​ശ്രേ​യ​സ് അ​യ്യ​ർ കൂ​ട്ടു​കെ​ട്ടാ​ണ് ഡ​ൽ​ഹി​യെ മു​ന്നോ​ട്ടു​ന​യി​ച്ച​ത്. ഇ​രു​വ​രും 68 റ​ൺ​സി​ന്‍റെ കൂ​ട്ടു​കെ​ട്ടു​ണ്ടാ​ക്കി.

23 പ​ന്തി​ല്‍ 23 റ​ണ്‍​സെ​ടു​ത്ത ശ്രേ​യ​സി​നെ ബ്രാ​വോ​യാ​ണ് പു​റ​ത്താ​ക്കി​യ​ത്. പി​ന്നീ​ടെ​ത്തി​യ മാ​ര്‍​ക്ക​സ് സ്റ്റോ​യ്‌​നി​സ് (14 പ​ന്തി​ല്‍ 24) ധ​വാ​നു മി​ക​ച്ച പി​ന്തു​ണ ന​ൽ​കി. ചെ​ന്നൈ​ക്കാ​യി നാ​ല് ഓ​വ​ര്‍ എ​റി​ഞ്ഞ ദീ​പ​ക് ചാ​ഹ​ര്‍ 18 റ​ണ്‍​സ് മാ​ത്രം വ​ഴ​ങ്ങി ര​ണ്ടു വി​ക്ക​റ്റ് വീ​ഴ്ത്തി. സാം ​ക​റ​ൻ, ഷ​ർ​ദു​ൽ താ​ക്കൂ​ർ, ഡ്വെ​യ്ൻ ബ്രാ​വോ എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​തം നേ​ടി.

നേ​ര​ത്തെ, ചെ​ന്നൈ 20 ഓ​വ​റി​ല്‍ നാ​ലു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 179 റ​ണ്‍​സെ​ടു​ത്തി​രു​ന്നു. 47 പ​ന്തി​ല്‍ നി​ന്ന് ര​ണ്ട് സി​ക്‌​സും ആ​റ് ഫോ​റു​മ​ട​ക്കം 58 റ​ണ്‍​സെ​ടു​ത്തു. ഫാ​ഫ് ഡു​പ്ലെ​സി​യാ​ണ് ടോ​പ് സ്കോ​റ​ർ. ര​ണ്ടാം വി​ക്ക​റ്റി​ല്‍ 87 റ​ണ്‍​സാ​ണ് ഡു​പ്ലെ​സി- ഷെ​യ്ൻ വാ​ട്‌​സ​ണ്‍ സ​ഖ്യം കൂ​ട്ടി​ച്ചേ​ര്‍​ത്ത​ത്. വാ‌​ട്സ​ൺ 28 പ​ന്തി​ല്‍ ആ​റ് ബൗ​ണ്ട​റി​ക​ളോ​ടെ 36 റ​ണ്‍​സെ​ടു​ത്തു പു​റ​ത്താ​യി.

പി​ന്നീ​ട് അ​മ്പാ​ട്ടി റാ​യി​ഡു​വും ജ​ഡേ​ജ​യും ചേ​ർ​ന്നാ​ണ് ചെ​ന്നൈ​യെ മി​ക​ച്ച സ്കോ​റി​ൽ എ​ത്തി​ച്ച​ത്. 25 പ​ന്തു​ക​ള്‍ നേ​രി​ട്ട റാ​യി​ഡു നാ​ലു സി​ക്‌​സും ഒ​രു ഫോ​റു​മ​ട​ക്കം 45 റ​ണ്‍​സോ​ടെ പു​റ​ത്താ​കാ​തെ നി​ന്നു. ജ​ഡേ​ജ 13 പ​ന്തു​ക​ളി​ല്‍ നി​ന്ന് നാ​ല് സി​ക്‌​സ​റു​ക​ള​ട​ക്കം 33 റ​ണ്‍​സെ​ടു​ത്തു.

ഡ​ല്‍​ഹി​ക്കാ​യി നോ​ര്‍​ക്യ ര​ണ്ടു വി​ക്ക​റ്റ് വീ​ഴ്ത്തി. തു​ഷാ​ര്‍, റ​ബാ​ദ എ​ന്നി​വ​ര്‍ ഓ​രോ വി​ക്ക​റ്റ് നേ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.