രാ​ജ്യ​ത്ത് പ്ര​തി​ദി​ന കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം കു​റ​യു​ന്നു; രോ​ഗ​മു​ക്തി 88.03 ശ​ത​മാ​നം
Sunday, October 18, 2020 10:54 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം കു​റ​യു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ പു​തി​യ​താ​യി 61,871 കോ​വി​ഡ് കേ​സു​ക​ള്‍ രാ​ജ്യ​ത്ത് റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 74,94,551 ആ​യി ഉ​യ​ര്‍​ന്നു.

പ്ര​തി​ദി​ന കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ഇ​ന്ത്യ വീ​ണ്ടും അ​മേ​രി​ക്ക​യ്ക്ക് പി​ന്നി​ലാ​കു​ക​യും ചെ​യ്തു. 24 മ​ണി​ക്കൂ​റി​നി​ടെ 1,033 പേ​ര്‍​ക്ക് ജീ​വ​ന്‍ ന​ഷ്ട​മാ​യ​തോ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ച് ഇ​തു​വ​രെ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 1,14,031 ആ​യി ഉ​യ​ര്‍​ന്ന​താ​യി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 72,614 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. രോ​ഗ​മു​ക്തി നേ​ടു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ല്‍ വേ​ഗ​ത്തി​ലു​ള്ള കു​തി​പ്പ് രാ​ജ്യ​ത്തി​ന് ആ​ശ്വാ​സ​ക​ര​മാ​ണ്. രോ​ഗ​മു​ക്തി നി​ര​ക്ക് 88.03 ശ​ത​മാ​ന​മാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.