കോ​ൽ​ക്ക​ത്ത​യ്ക്കെതിരെ ഹൈ​ദ​രാ​ബാ​ദി​ന് 164 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം
Sunday, October 18, 2020 5:41 PM IST
അ​ബു​ദാ​ബി: ഐ​പി​എ​ല്ലി​ൽ കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​നെ​തി​രെ സ​ൺ​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദി​ന് 164 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റ് ചെ​യ്ത കോ​ൽ​ക്ക​ത്ത 20 ഓ​വ​റി​ൽ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 163 റ​ൺ​സെ​ടു​ത്തു. കോ​ൽ​ക്ക​ത്ത​യ്ക്ക് വേ​ണ്ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ആ​റി​ൽ അ​ഞ്ച് പേ​രും ഇ​രു​പ​തി​ന് മു​ക​ളി​ൽ റ​ൺ​സ് നേ​ടി.

മ​ത്സ​ര​ത്തി​ൽ മി​ക​ച്ച തു​ട​ക്ക​മാ​ണ് കോ​ൽ​ക്ക​ത്ത​യ്ക്ക് ല​ഭി​ച്ച​ത്. ശു​ഭ്മാ​ൻ ഗി​ൽ-​രാ​ഹു​ൽ ത്രി​പാ​ഠി സ​ഖ്യം 48 റ​ൺ​സ് കൂ​ട്ടി​ച്ചേ​ർ​ത്ത ശേ​ഷ​മാ​ണ് പി​രി​ഞ്ഞ​ത്. 16 പ​ന്തു​ക​ളി​ല്‍ നി​ന്നും 23 റ​ണ്‍​സെ​ടു​ത്ത രാ​ഹു​ല്‍ ത്രി​പാ​ഠി​യെ ന​ട​രാ​ജ​ന്‍ ക്ലീ​ന്‍ ബൗ​ള്‍​ഡ് ചെ​യ്തു. 12-ാം ഓ​വ​റി​ൽ ഗി​ല്ലി​നെ​ (37 പ​ന്തി​ൽ 36) ന​ഷ്ട​മാ​യി. മി​ക​ച്ച രീ​തി​യി​ൽ ബാ​റ്റു വീ​ശി​യ നി​തീ​ഷ് റാ​ണ​യും(20 പ​ന്തി​ൽ 20) പി​ന്നാ​ലെ പു​റ​ത്താ​യി. ആ​ന്ദ്രേ റ​സ​ലി​ന്(11 പ​ന്തി​ൽ 9) ഇ​ന്നും തി​ള​ങ്ങാ​നാ​യി​ല്ല.

നാ​ലാം വി​ക്ക​റ്റി​ൽ ഒ​ത്തു​ചേ​ർ​ന്ന ഒ​യി​ൻ മോ​ർ​ഗ​ൻ-​ദി​നേ​ശ് കാ​ർ​ത്തി​ക് കൂ​ട്ടു​കെ​ട്ടാ​ണ് കോ​ൽ​ക്ക​ത്ത​യെ പൊ​രു​താ​വു​ന്ന സ്കോ​റി​ലേ​ക്ക് എ​ത്തി​ച്ച​ത്. 23 പ​ന്തി​ൽ 34 റ​ൺ​സെ​ടു​ത്ത ഒ​യി​ൻ മോ​ർ​ഗ​ൻ ഇ​ന്നിം​ഗ്സി​ന്‍റെ അ​വ​സാ​ന പ​ന്തി​ൽ പു​റ​ത്താ​യി. 14 പ​ന്തി​ൽ 29 റ​ൺ​സെ​ടു​ത്ത കാ​ർ​ത്തി​ക്ക് പു​റ​ത്താ​കാ​തെ​നി​ന്നു.

ഹൈ​ദ​രാ​ബാ​ദി​ന് വേ​ണ്ടി മ​ല​യാ​ളി പേ​സ​ർ ബേ​സി​ൽ ത​മ്പി ക​ള​ത്തി​ലി​റ​ങ്ങി​യെ​ങ്കി​ലും നി​രാ​ശ​പ്പെ​ടു​ത്തി. നാ​ല് ഓ​വ​റി​ൽ 46 റ​ൺ​സ് വ​ഴ​ങ്ങി ഒ​രു വി​ക്ക​റ്റാ​ണ് താ​ര​ത്തി​ന് നേ​ടാ​നാ​യ​ത്. ടി.​ന​ട​രാ​ജ​ൻ ര​ണ്ടും വി​ജ​യ് ശ​ങ്ക​ർ, റാ​ഷി​ദ് ഖാ​ൻ എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റും വീ​ഴ്ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.