കോവിഡിനെ വരുതിയിലാക്കി മിസോറാം; ഇന്ന് പുതിയ രോഗികളില്ല
Sunday, October 18, 2020 11:25 PM IST
ഐസ്‌വാള്‍: കോവിഡിനെ വരുതിയിലാക്കി മിസോറാം. മിസോറമില്‍ ഇന്ന് പുതുതായി ആര്‍ക്കും കൊറോണ വൈറസ് ബാധ കണ്ടെത്തിയിട്ടില്ലെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു.

അതേസമയം മൂന്നുപേരുടെ പരിശോധനാ ഫലം ഇന്ന് നെഗറ്റീവായെന്നും അധികൃതര്‍ വ്യക്തമാക്കി. 2,253 പേര്‍ക്കാണ് മിസോറമില്‍ ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്.

ഇതിൽ 2,148 പേര്‍ രോഗമുക്തി നേടി ആശുപത്രിവിട്ടു. 105 ആക്ടീവ് കേസുകളാണ് നിലവില്‍ മിസോറമിലുള്ളത്. ഇതുവരെ കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അധികൃതര്‍ കൂട്ടിച്ചേർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.