എം. ശി​വ​ശ​ങ്ക​ർ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ഹൈ​ക്കോ​ട​തി​യി​ൽ ന​ൽ​കി
Monday, October 19, 2020 11:55 AM IST
കൊ​ച്ചി: മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ൻ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​ർ ഹൈ​ക്കോ​ട​തി​യി​ൽ മു​ൻ​കൂ​ർ ജാ​മ്യ​ഹ​ർ​ജി ന​ൽ​കി. അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്കാമെന്നും ഒളിവിൽ പോകില്ലെന്നും അദ്ദേഹം അറിയിച്ചു. കസ്റ്റംസ് ത​ന്നെ അ​റ​സ്റ്റ് ചെ​യ്യാ​നു​ള്ള നീ​ക്ക​മാ​ണ് ന​ട​ത്തുന്നത്. ആ​രോ​ഗ്യ സ്ഥി​തി കൂ​ടി ക​ണ​ക്കി​ലെ​ടു​ത്ത് മു​ൻ​കൂ​ർ ജാ​മ്യം അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ജാ​മ്യാ​പേ​ക്ഷ​യി​ൽ ശി​വ​ശ​ങ്ക​ർ വ്യ​ക്ത​മാ​ക്കു​ന്നു.

ക​സ്റ്റം​സ് ത​ന്നെ അ​റ​സ്റ്റ് ചെ​യ്യാ​നു​ള്ള നീ​ക്ക​മാ​ണ് ന​ട​ത്തി​വ​രു​ന്ന​ത്. ഇ​തി​നാ​യി വെ​ള്ളി​യാ​ഴ്ച തെ​ര​ഞ്ഞെ​ടു​ത്ത​ത് മ​ന​പ്പൂ​ർ‌​വം. ഇ​തി​നോ​ട​കം 90 മ​ണി​ക്കൂ​റോ​ളം ത​ന്നെ ചോ​ദ്യം ചെ​യ്തു ക​ഴി​ഞ്ഞു. അ​റി​യാ​വു​ന്ന എ​ല്ലാ കാ​ര്യ​ങ്ങ​ളും വെ​ളി​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. നി​യ​മ​വ്യ​വ​സ്ഥ അ​ട്ടി​മ​റി​ക്കാ​നാ​ണ് ക​സ്റ്റം​സ് ശ്ര​മി​ക്കു​ന്ന​തെ​ന്നും ശി​വ​ശ​ങ്ക​ർ കോ​ട​തി​യെ അ​റി​യി​ച്ചു.

അ​തേ​സ​മ​യം, ശി​വ​ശ​ങ്ക​റി​ന്‍റെ മു​ൻ​കൂ​ർ ജാ​മ്യ​ഹ​ർ​ജി ഹൈ​ക്കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ച്ചേ​ക്കും. ഹ​ർ​ജി ഉ​ച്ച​യ്ക്കു ശേ​ഷം പ​ഗി​ണി​ക്കു​ന്ന​ത് ആ​ലോ​ചി​ക്കാ​മെ​ന്നാ​ണ് കോ​ട​തി അ​റി​യി​ച്ച​ത്. ഇ​ന്നു ത​ന്നെ ഹ​ർ​ജി പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന ശി​വ​ശ​ങ്ക​റി​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ എ​ല്ലാ​വ​ർ​ക്കും അ​വ​ര​വ​രു​ടെ കാ​ര്യം "അ​ർ​ജ​ന്‍റ് മാ​റ്റ​ർ' ആ​ണെന്ന് കോ​ട​തി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.